പ്രണയാക്ഷരങള്
അക്ഷരങള്‍ അനര്‍ഗള നിര്‍ഗളമായി പ്രവഹിക്കുന്ന ഒരു കവിമനസ്സിന് ഉടമയല്ല ഞാന്‍.ഇവിടെ ഞാന്‍ എഴുതികൂട്ടുന്നതെല്ലാം എന്റെ മനസ്സിന്റെ വെറും തോന്നലുകളാവാം അല്ലെങ്കില്‍ എന്റെ വെറും ഭ്രാന്താകാം.അതിനെ നിങള്‍ക്ക് എങനെ വേണമെങ്കിലും വ്യാഖ്യാനിക്കാം.അക്ഷരങള്‍കൊണ്ട് എഴുതുന്നത് ഭ്രാന്താണെങ്കില്‍ എന്നെയും ഒരു ഭ്രാന്തനെന്ന് വിളിക്കാം.ഞാന്‍ കുത്തികുറിച്ച തോന്ന്യാസങള്‍ വായിക്കുന്നതിന്‍ മുന്‍പ് ഞാനൊരു കവിയല്ല എന്നുമാത്രം മനസ്സിലോര്‍ക്കുക.
പ്രണയം എന്നെ കീഴ്പ്പെടുത്തിയ നാളുതൊട്ട് അതിന്റെ സമസ്ത ഭാവങളിലും ഞാന്‍ അതിനെ കണ്ടു.പ്രേമം,പരിഭവം,വിരഹം,ഏകാന്തത,കാത്തിരിപ്പ്,നൊമ്പരം അങനെ പലഭാവങളില്‍ അത് എന്നെ പ്രാപിച്ചിട്ടുണ്ട്.ഇതിലെല്ലാം ഞാന്‍ കണ്ടത് അതിന്റെ വശ്യതയാണ്,അതിന്റെ സത്യമാണ്,അതിന്റെ ആഴമാണ്.അതുകൊണ്ട് തന്നെ പ്രണയം എനിക്ക് എന്നും ഇഷ്ട്മാണ്.
Thursday, 9 August 2012
Saturday, 27 August 2011
Sunday, 7 August 2011
എന്റെ സ്വപ്നങ്ങള്‍ എന്നെ നയിക്കുന്നത് നിന്നിലേക്കാണ്
എന്റെ മനസ്സ് ധ്യാനിക്കുന്നത് നിന്നെമാത്രമാണ്
എന്റെ കണ്ണുകളില്‍ ഞാന്‍ കാണുന്നത് നിന്റെ മുഖമാണ്
എന്റെ വാക്കുകളിലൂടെ പറയുന്നത് നിന്നെ കുറിച്ചാണ്
എന്റെ അക്ഷരങ്ങള്‍ എഴുതുന്നത് നിന്റെ പ്രണയത്തെയാണ്
ഓര്‍ത്തിരിക്കാന്‍ ഒത്തിരി ഓര്‍മ്മകളും
കാത്തിരിക്കാന്‍ ഒരുപാട് പ്രതീക്ഷകളും നീ എനിക്ക് നല്‍കി
ഈ ജീവിതത്തില്‍ എനിക്ക് നിന്നെ പ്രണയിക്കാന്‍
ആ ഓര്‍മ്മകളും പ്രതീക്ഷകളും മാത്രം മതി.......
Friday, 5 August 2011
Monday, 1 August 2011
എന്റെ ശൂന്യതയില്‍ ഞാന്‍ തേടുന്നത് നിന്നെയാണ്
എന്റെ വേദനയില്‍ ഞാന്‍ ആഗ്രഹിക്കുന്നത് നിന്റെ സ്വാന്തനമാണ്
എന്റെ സന്തോഷങ്ങള്‍ ഞാന്‍ പങ്കുവെക്കുന്നത് നിനക്കൊപ്പമാണ്
എന്റെ മനസ്സ് നിനക്ക് നല്‍കുന്നത് എന്നെതന്നെയാണ്
നീയും ഞാനുമെന്നത് എനിക്ക് കിട്ടാവുന്നതില്‍ ഏറ്റവും വലിയ സ്വര്‍ഗ്ഗമാണ്
നീ കൂടെയുള്ള ഒരോ നിമിഷവും എന്റെ ഓര്‍മ്മകളില്‍ വിലപ്പെട്ടതാണ്
നിന്നെ നഷ്ടപ്പെടുകയെന്നത് എനിക്ക് എന്റെ ജീവന്‍ നഷ്ടമാകുന്നതിന് തുല്യമാണ്..
നീ എനിക്കുവേണ്ടിയും ഞാന്‍ നിനക്കു വേണ്ടിയും മാത്രം സ്രിഷ്ടിക്കപ്പെട്ടതാകുന്നു.
Friday, 17 June 2011
എന്നെ ഇല്ലാതാക്കി എന്റെ സ്വപ്നങ്ങളെ ഇല്ലാതാക്കി
എന്റെ പ്രതീക്ഷകളെ മുറിവേല്പ്പിച്ച് നീ അന്ന്
വിടപറഞ്ഞപ്പോള്‍ ഒരു തിരിച്ചുവരവ് ഞാന്‍ ആഗ്രഹിച്ചില്ല
ഇന്നും ഞാന്‍ അതിനെ വരവേല്‍ക്കുന്നില്ല!!!
എങ്കിലും നീ എന്നെ വിളിച്ചപ്പോള്‍ ,നിന്റെ സന്ദേശങ്ങള്‍
മാപ്പുപറയലുകളുമായി എന്നിലേക്കെത്തിയപ്പോള്‍
അര്‍ത്ഥമറിയാതെ നീ പറഞ്ഞു പഴകിയ ഐ ലൗ വു എന്ന വാക്കിനൊപ്പം
നിന്റെ കണ്ണുകള്‍ കുതിര്‍ന്നൊഴുകിയത് വിങ്ങലുകളിലൂടെ മനസ്സിലാക്കിയപ്പോള്‍
എനിക്ക് നിന്നോട് സ്നേഹമല്ല മറിച്ച് സഹതാപവും ലജ്ജയുമാണ് തോന്നിയത്
നീ നഷ്ടമാക്കിയത് ജീവിതത്തില്‍ നിനക്ക് കിട്ടാവുന്ന ഏറ്റവും വലിയ സ്നേഹമാണ്
ആ സ്നേഹത്തിന്റെ സത്യം അതിന്റെ പരിശുദ്ധി ആ തിരിച്ചറിവാണ്
അതാണ് നിന്റെ മനസ്സിനെ വീണ്ടും എന്നിലേക്ക് എത്തിച്ചത്.
നീ നഷ്ടപ്പെടുത്തിയത് ഒരിക്കലും തിരിച്ചെടുക്കാനാവാത്തതാണ് ,
ഒരിക്കലും തിരിച്ചുവരാത്തതും.
നിന്നോടുള്ള വെറുപ്പോ വൈരാഗ്യമോ അല്ല
നിന്നെ അകറ്റിനിര്‍ത്തിയത് മറിച്ച് നിന്റെ
മോതിരവിരലില്‍ മുദ്രചാര്‍ത്തിയ ഒരുവന്റെ
പ്രതീക്ഷകളെ , പ്രണയത്തെ നശിപ്പിക്കാതിരിക്കാന്‍
അവന്റെ ശാപം നിന്നില്‍ പതിക്കാതിരിക്കാന്‍
ആ സ്നേഹം നിലനില്‍ക്കാന്‍,ഒരു ജീവിതം മുഴുവന്‍
നീ സന്തോഷമായി ജീവിക്കാന്‍
മനസ്സില്‍ നിന്നെ എന്നും പ്രണയിച്ചു കൊണ്ട്
നിനക്ക് വേണ്ടി എനിക്ക് ചെയ്യാന്‍ കഴിയുന്ന
ഏറ്റവും വലിയ കാര്യം അതുമാത്രമാണ്
ദീര്‍ഘ സുമംഗലി ഭവ:

Subscribe to:
Comments (Atom)