മനസ്സിനെ ഒരിക്കലെങ്കിലും തൊട്ടുണര്‍ത്തുന്ന വികാരം,"പ്രണയം", തൊട്ടടുത്ത് വന്നിരുന്ന് സംസാരിക്കുമ്പോഴുണ്ടാകുന്ന സ്നേഹം,ഒന്നും മിണ്ടാതെ മുഖം തിരിഞ്ഞിരിക്കുമ്പോഴുള്ള പരിഭവം,ഒടുവില്‍ ഒരു വാക്കും പറയാതെ അകലുമ്പോഴുണ്ടാകുന്ന നൊമ്പരം.അതെ അതാണ് പ്രണയം.അത് മാത്രമാണ് പ്രണയം.
അക്ഷരങള്‍ അനര്‍ഗള നിര്‍ഗളമായി പ്രവഹിക്കുന്ന ഒരു കവിമനസ്സിന് ഉടമയല്ല ഞാന്‍.ഇവിടെ ഞാന്‍ എഴുതികൂട്ടുന്നതെല്ലാം എന്റെ മനസ്സിന്റെ വെറും തോന്നലുകളാവാം അല്ലെങ്കില്‍ എന്റെ വെറും ഭ്രാന്താകാം.അതിനെ നിങള്‍ക്ക് എങനെ വേണമെങ്കിലും വ്യാഖ്യാനിക്കാം.അക്ഷരങള്‍കൊണ്ട് എഴുതുന്നത് ഭ്രാന്താണെങ്കില്‍ എന്നെയും ഒരു ഭ്രാന്തനെന്ന് വിളിക്കാം.ഞാന്‍ കുത്തികുറിച്ച തോന്ന്യാസങള്‍ വായിക്കുന്നതിന്‍ മുന്‍പ് ഞാനൊരു കവിയല്ല എന്നുമാത്രം മനസ്സിലോര്‍ക്കുക. പ്രണയം എന്നെ കീഴ്പ്പെടുത്തിയ നാളുതൊട്ട് അതിന്റെ സമസ്ത ഭാവങളിലും ഞാന്‍ അതിനെ കണ്ടു.പ്രേമം,പരിഭവം,വിരഹം,ഏകാന്തത,കാത്തിരിപ്പ്,നൊമ്പരം അങനെ പലഭാവങളില്‍ അത് എന്നെ പ്രാപിച്ചിട്ടുണ്ട്.ഇതിലെല്ലാം ഞാന്‍ കണ്ടത് അതിന്റെ വശ്യതയാണ്,അതിന്റെ സത്യമാണ്,അതിന്റെ ആഴമാണ്.അതുകൊണ്ട് തന്നെ പ്രണയം എനിക്ക് എന്നും ഇഷ്ട്മാണ്.

Saturday, 30 April 2011

മഴതുള്ളികള്‍ പെയ്തു നീങ്ങിയതോ
നിലവിളക്കുകള്‍ കെട്ടുപോയതോ
അലയടങ്ങിയ കടലുപോല്‍ നിന്നിലെ
പ്രണയം നിലച്ചു പോയതോ?

Friday, 29 April 2011

ഒറ്റപ്പെട്ടു പോവുകയാണ് ഞാനിന്ന്
ആരാരും കൂട്ടിനില്ലാതെ ഞാന്‍ ഇരുട്ടിനെ മറയാക്കുകയാണോ?
പ്രണയത്തിന്റെ തുടിപ്പുണരും ആ കടല്‍ത്തീരങ്ങളില്‍
വിരഹത്തിന്റെ ഉപ്പുനുകരുകയാണ് ഞാന്‍ 
ഓര്‍മ്മകളില്‍ അവളെനിക്ക് തന്ന പ്രണയത്തിന്റെ 
സുഗന്ധമുള്ള ആ നല്ല നാളുകളെ ഓര്‍ത്തുകൊണ്ട്
മനസ്സില്‍ അവളെ മാത്രം പ്രണയിച്ച് ഞാന്‍ ഇന്നും
ദിനങ്ങള്‍ രാവുകളിലേക്ക് നീക്കുന്നു.
എന്റെ പ്രണയം ഏറ്റുവാങ്ങാന്‍ അവള്‍ ഒരിക്കലും
വരില്ലെന്ന് അറിയാമായിരുന്നിട്ടും 
പ്രതീക്ഷകളില്‍ ഞാന്‍ ജീവിക്കുകയാണ് 
ഞാനവള്‍ക്ക് നല്‍കിയ സ്നേഹത്തിന്റെ സത്യം
മനസ്സിലാക്കി എന്നെങ്കിലും അവളെന്നിലേക്ക് വരും
അന്നവള്‍ക്ക് നല്‍കാന്‍ ഞാന്‍ എന്റെ മനസ്സിലെ 
പ്രണയം നിറം മങ്ങാതെ സൂക്ഷിക്കുകയാണ്
നിനക്കും എനിക്കും ഇടയില്‍ എന്തെല്ലാം നിമിഷങ്ങള്‍ കടന്നുപോയി
അലസമായ എന്റെ ഏകാന്തതയില്‍ കടലിലെ തിരകള്‍ പോലും
എനിക്ക് വേണ്ടി നിശബ്ദമായപ്പോള്‍ മനസ്സില്‍ ഒരു നോവുമാത്രം.
നീ എനിക്ക് കൂട്ടിരിക്കാതെ എന്നെ വിട്ടകന്നിരിക്കുന്നു.
മനസ്സില്‍ അന്നും എനിക്ക് നോവുകള്‍ മാത്രമായിരുന്നു
അന്നും ഒരു സന്ധ്യ ആരെയും കാത്തുനില്‍ക്കാതെ താഴ്ന്നുപോയി
പകരം ഒരു നിലാവെങ്കിലും കൂട്ടിനായ് വരുമെന്ന് ഞാന്‍ നിനച്ചു.
പക്ഷേ കാലം തെറ്റി വന്നത് കൂരിരുട്ടായിരുന്നു, മനസ്സിലെ വേദനകളെ
ഒരു കറുത്ത കരിമ്പടം കൊണ്ട് മൂടാന്‍ ഞാനും തയ്യാറെടുത്തു
പൊട്ടിയ കണ്ണാടിയിലെ പ്രതിബിംബം പോലെ മനസ്സില്‍ 
എന്റെ സ്വപ്നങ്ങളും ചിന്നിയിരിക്കുന്നു ,നീ മാത്രമാണതിന് ഉത്തരവാദി.
എന്നിട്ടും എനിക്ക് നിന്നെ ഒന്നു ശപിക്കാന്‍ പോലും കഴിയുന്നില്ല.
എന്റെ തകര്‍ച്ചയില്‍ നീ ഒരു പക്ഷേ ആഘോഷിക്കുകയാവാം
എന്റെ വീഴ്ചകള്‍ കണ്ട് നീ സന്തോഷിക്കുന്നുണ്ടാവാം.
നിനക്ക് മുന്‍പില്‍ ഞാന്‍ ഇല്ലാതാകുന്നത് നിനക്ക് ലഹരിയാണെന്നറിയാം
പക്ഷേ എന്റെ സ്വപ്നങ്ങളെ ഞാന്‍ മനസ്സില്‍ പുനര്‍സ്രിഷ്ടിക്കുന്നു .
നിന്നെ ജയിക്കാന്‍ അല്ല, എനിക്ക് ജീവിക്കാന്‍,
മനസ്സിലെ പ്രണയം മതിവരുവോളം ആഘോഷിക്കാന്‍.
എന്റെ പ്രണയത്തെ നീ കൊന്നെടുത്തു നിന്നും
ഞാന്‍ എന്റെ പ്രണയത്തെ പുനര്‍ജീവിപ്പിക്കുന്നു.
ഇത്  നിന്നോടുള്ള പ്രതികാരമല്ല, 
എനിക്ക് പ്രണയത്തോടുള്ള അടങ്ങാത്ത ദാഹമാണ് .
എനിക്ക് ശ്വാസം നിലയ്ക്കുന്നത് വരെ എന്നില്‍ നിലനില്‍ക്കുന്ന ദാഹം..

Thursday, 28 April 2011

നിന്റെ സൗന്ദര്യത്തെ,വശ്യമായ പുഞ്ചിരിയെ
കൊഞ്ചലോടെയുള്ള മൊഴികളെ
മുഖം നോക്കാതെ നില്‍ക്കുന്ന പരിഭവങ്ങളെ 
കളങ്കമില്ലാത്തെ പ്രണയത്തെ ഇവയെല്ലാം
ഞാനിന്നേറെ ഇഷ്ടപ്പെടുന്നു ഒരു പക്ഷേ
എന്റെ ജീവനേക്കാള്‍ വിലമതിക്കുന്നു.
നിനക്കും എനിക്കും ഇടയില്‍ നീ കെട്ടിയ
മതില്‍കെട്ടുകള്‍ എന്നെങ്കിലും ഇല്ലാതായാല്‍
അനുവാദം ചോദിക്കാതെ നിനക്ക് കടന്നുവരാം
എന്റെ മനസ്സ് ഞാന്‍ നിനക്ക് വേണ്ടി 
മാത്രം തുറന്നിട്ടിരിക്കുന്നു, നിന്നെ സ്വീകരിക്കാന്‍
ഞാന്‍ ഇന്നും കാത്തിരിക്കുന്നു.
എന്റെ സ്വപ്നങ്ങളില്‍ നീ വന്നുചേരുന്ന രാത്രികള്‍ ,നീ എനിക്ക് നല്‍കുന്ന സത്യമായ സ്നേഹം,നീയും ഞാനും ഒന്നാകുന്ന സുന്ദരമായ ആ നിമിഷങ്ങള്‍ ഇവയെന്നും എന്നും എനിക്ക് പ്രിയപ്പെട്ടതാണ്.നിനക്ക് വേണ്ടിയാണ് ഇനിയെന്റെ വാക്കുകള്‍ നിന്റെ സ്നേഹത്തെ നിര്‍വചിക്കാന്‍,നിന്നെ പ്രണയിക്കാന്‍,നിനക്കു വേണ്ടിയെഴുതാന്‍ മാത്രം.

Tuesday, 26 April 2011

എന്റെ സ്നേഹം മറന്ന് നീ നടന്ന വഴികള്‍ , എന്റെ സ്വപ്നങ്ങള്‍ ഇല്ലാതാക്കി നീ പോയ രാത്രികള്‍ ഇതിലൊന്നും നിനക്ക് തെല്ലും ദു:ഖമുണ്ടാകില്ല.,പക്ഷേ ഇതെല്ലാം എന്റെ നഷ്ടങ്ങളാണ് എന്റെ മനസ്സില്‍ ഞാന്‍ നെയ്തെടുത്ത ഒരുപാട് സ്വപ്നങ്ങളുടെ നഷ്ടം.

നാള്‍വഴികളില്‍ ഒന്നിച്ച് നടന്നപ്പോഴും 
എന്തെന്നില്ലാതെ എന്നും സംസാരിച്ചപ്പൊഴും
കയ്യില്‍ കിട്ടിയതെന്തും പകുത്തെടുത്തപ്പൊഴും
തകര്‍ത്തു പെയ്ത മഴയില്‍ ഒരുമിച്ച് നനഞ്ഞപ്പോഴും
ഞാന്‍ അറിഞ്ഞിരുന്നില്ല ഞാന്‍ നിന്നെ 
പ്രണയിക്കുകയായിരുന്നു എന്ന സത്യം . 
ഒടുവില്‍ നടന്നു മറന്ന വഴികളില്‍
എനിക്ക് നീ കൂട്ടില്ലാതെയായപ്പോള്‍ ഞാന്‍
ഞാന്‍ ഒരുപാട് വേദനിച്ചു . നീയും ഞാനും
ഒന്നുമറിയാതെ എന്റെ ഉള്ളില്‍ ഒരു പ്രണയം
വളര്‍ന്നത് തിരിച്ചറിയാന്‍ എനിക്ക്
കഴിഞ്ഞപ്പോഴേക്കും നീ എന്നില്‍ നിന്നും
ഒരുപാട് ദൂരെ നടന്നു നീങ്ങിയിരുന്നു,മറ്റേതോ ലോകത്തേക്ക്
ഒന്നുറക്കെ വിളിച്ചാല്‍ വിളികേള്‍ക്കാന്‍ കഴിയാത്തത്ര അകലങ്ങളിലേക്ക്

Saturday, 23 April 2011

എനിക്കറിയാം എല്ലാമറിഞ്ഞിട്ടും നീ
എന്നില്‍നിന്നും അകന്നു നടക്കുകയാണ് 
എന്നെ കണ്ടില്ലെന്ന് ഭാവിക്കുകയാണ് 
എന്തിനെന്ന് ചോദിച്ചാല്‍ ഉത്തരമില്ല!!!!
ഒരു പക്ഷേ നീ എന്നെ പരീക്ഷിക്കയാവം
അല്ലെങ്കില്‍ ഉപേക്ഷിക്കയാവം
ഒരിക്കല്‍ സത്യമായ എന്റെ സ്നേഹം
നീ തിരിച്ചറിയും
അന്നു നീ എന്നിലേക്ക് ഓടി വരും
ഇന്നു നീ എനിക്ക് നല്‍കാതെ പോകുന്ന
നിന്റെ സ്നേഹം എനിക്ക് മാത്രമായി നല്‍കാന്‍
ഇതെന്റെ വെറും പ്രതീക്ഷകളാവം
പക്ഷേ ആ പ്രതീക്ഷകളാണ് എനിക്ക് നിന്നോടുള്ള
സ്നേഹത്തിന്റെ ആഴം കൂട്ടുന്നത് 
നിന്നെ കൂടുതല്‍ സ്നേഹിക്കാന്‍ പ്രേരിപ്പിക്കുന്നത്

Thursday, 21 April 2011

എന്റെ പ്രണയത്തിന് നീ നല്‍കിയ മാനദണ്ഡം എന്തായിരുന്നു?
മോബൈലില്‍ ഞാന്‍ നിന്നൊട് സംസാരിക്കുന്ന ദൈര്‍ഘ്യമോ,
ഞാന്‍ നിനക്ക് നല്‍കുന്ന സമ്മാനപ്പൊതികളുടെ വലുപ്പമോ,
നിന്നോട് പറയുന്ന വാക്കുകളിലെ സൗന്ദര്യമോ?
ഇതൊന്നുമല്ല !!
എന്റെ മനസ്സില്‍ നിന്നോടുള്ള സ്നേഹത്തിന്റെ ആഴം മനസ്സിലാക്കാന്‍
നിന്റെ മനസ്സില്‍ ഇനിയെങ്കിലും ആത്മാര്‍ത്ഥമായ സ്നേഹം ജനിക്കേണ്ടിയിരിക്കുന്നു.

Sunday, 17 April 2011

അകലെ ഈ മരുഭൂമിയില്‍ ഇരുന്നുകൊണ്ട്
എന്റെ ഏകാന്തതയുടെ നിശബ്ദതയില്‍
ഞാന്‍ നിന്നെ മാത്രം ഓര്‍ത്തുകൊള്ളട്ടെ
നീ എനിക്ക് തന്ന മധുരമുള്ള സ്നേഹവും
നിന്റെ പരിഭവം നിറഞ്ഞ കൊഞ്ചലും
കുളിരാര്‍ന്ന സാമിപ്യവുമെല്ലാം നിന്റെ
അനുവാദത്തോടെ ഞാന്‍ ഒന്നു കൂടി 
കടമെടുക്കുകയാണ് .....
ഞാന്‍ മാത്രം തനിച്ചാകുന്ന എന്റെ സ്വപ്നങളില്‍
നിന്നെ ഒന്നുകൂടി പ്രണയിക്കാന്‍ വേണ്ടി മാത്രം

ഒരിക്കല്‍ അവളെന്നോട് ചോദിച്ചു!!!
എന്റെ മനസ്സിലെ ഏറ്റവും വലിയ ആഗ്രഹം എന്താണെന്ന്?
അവളില്‍ നിന്നും പൊടുന്നനെ ആ ചോദ്യം എന്നിലേക്ക് വന്നപ്പോള്‍
അവളുടെ കണ്ണില്‍ ഞാന്‍ കണ്ടത് 
ഒരു പ്രണയിനിയുടെ സ്വാര്‍ത്ഥതയാണ് ,ആകാക്ഷയാണ് ,
അതുകൊണ്ട് തന്നെ എന്റെ മറുപടി ഇതായിരുന്നു
"ഞാന്‍ ഇന്നുനിന്നെ എത്രമാത്രം സ്നേഹിക്കുന്നുവോ
അതിന്റെ പതിന്മടങ് ആഴത്തില്‍ എനിക്ക് നിന്നെ സ്നേഹിക്കണം
ഈ ജന്മം മുഴുവന്‍ നിനക്കൊപ്പം ജീവിച്ച് തീര്‍ക്കണം."
അത് കേട്ട് അവളുടെ മനസ്സ് അല്പമെങ്കിലും അഹങ്കരിച്ചെങ്കില്‍
സന്തോഷിച്ചിരിക്കുമെങ്കില്‍ അത് മാത്രം മതിയായിരുന്നു എനിക്ക് 
അവളുടെ മിഴികള്‍ നനയാതെ,മനസ്സ് വേദനിപ്പിക്കാതെ
അവളെ പ്രണയിക്കാനാണ് ഞാന്‍ എന്നും ആഗ്രഹിച്ചത്.

ആരാണ് ആദ്യം പ്രണയിച്ചതെന്നറിയില്ല
എങ്കിലും നിന്റെ പ്രണയം ഞാനിന്നേറ്റുവാങിയിരിക്കുന്നു
എന്റെ ശ്വാസത്തിനൊപ്പം ഞാന്‍ അത് വിലമതിക്കുന്നു
ഇനി ഞാന്‍ നിന്നെ പിരിയുന്നത് എന്റെ മരണത്തിനൊപ്പമായിരിക്കും
ഇല്ല ,അതിനും എനിക്ക് കഴിയില്ല കാരണം 
എന്റെ മനസ്സ് മുഴുവന്‍ നിന്നോടൊപ്പമാണ് .. 
ഇനി നീ അതിനെ പറിച്ചു കളയാന്‍ ശ്രാമിച്ചാലും 
നിന്നെ വിട്ട് എന്റെ മനസ്സ് അകലുകയില്ല..
ഞാന്‍ അത്രമേല്‍ നിന്നെ സ്നേഹിക്കുന്നു...


എപ്പോഴാണ് നമ്മള്‍ പരസ്പരം അടുത്തതെന്നറിയില്ല
അടുത്തറിഞ്ഞ നാള്‍മുതല്‍ അവളെനിക്കെല്ലാമായിരുന്നു
ഞാന്‍ എഴുതുമ്പോള്‍ അവളെനിക്ക് അക്ഷരമായിരുന്നു
ഞാന്‍ പാടുമ്പോള്‍ അവളെന്നിലെ സ്വരമായിരുന്നു
ഞാന്‍ കരയുമ്പോള്‍ എനിക്ക് സാന്ത്വനമായിരുന്നു
ഞാന്‍ നടക്കുമ്പോള്‍ എനിക്ക് വഴികാട്ടിയായിരുന്നു അവള്‍
ഉറങുമ്പോള്‍ എന്റെ സ്വപ്നമായിരുന്നു അവള്‍
ഞാന്‍ ഉണരുമ്പോള്‍ കണ്ണിനു കുളിര്‍മ്മയേകുന്ന കണിയായിരുന്നു
എനിക്കും അവള്‍ക്കും ഇടയില്‍ ഒന്നേ ഉണ്ടായിരുന്നുള്ളു
മനസ്സില്‍ അറിയാതെ വിരിഞ്ഞ സത്യമായ പ്രണയം മാത്രം

Saturday, 16 April 2011

നിന്റെ സ്നേഹം മങ്ങിതുടങിയിരിക്കുന്നു
നീ എന്നില്‍നിന്നും അകന്നുകൊണ്ടിരിക്കുന്നു
എന്നെ കാണുമ്പോഴുള്ള നിന്റെ ചിരി
വെറും അഭിനയമായി മാറുന്നു.
എന്നോട് സംസാരിക്കാന്‍
എന്നോട് പരിഭവം പറയാന്‍
എനിക്കൊപ്പം കൂട്ടിരിക്കാന്‍
നിനക്കിന്ന് സമയമില്ല.
നീ അത് ആഗ്രഹിക്കുന്നില്ല .
ഒടുവില്‍ നൊമ്പരത്തിന്റെ കാണാക്കയ്ത്തിലേക്ക്
എന്നെ തള്ളിയിട്ട് നീ നടന്നകലുമ്പോള്‍
വേദനിക്കുന്നത് എന്റെ ഹ്രിദയമാണ്
നിനക്ക് മാത്രമായി നല്‍കിയ എന്റെ മനസ്സാണ്.



Friday, 15 April 2011

നീ ഒരു മൊട്ടായിരുന്നപ്പോള്‍ തന്നെ
പലരും നിന്നെ നോട്ടമിട്ടിരിന്നു (ഞാനും )
പിന്നെ നീ ഒരു പൂവായി വിരിഞ്ഞപ്പോള്‍
നിന്നെ പലരും സ്വന്തമാക്കാന്‍ പിന്നലെ നടന്നു
അപ്പോള്‍ നിന്റെ ഉള്ളിലെ അഹങ്കാരത്തിന്
നീ ഒന്നുകൂടി മാറ്റുകൂട്ടി
എന്നെ നീ തിരിഞ്ഞുപോലും നോക്കിയില്ല .
ഒടുവില്‍ നിന്റെ ഇതളുകള്‍ കൊഴിഞ്ഞു
വീണപ്പോള്‍ ആരും നിന്നെ നോക്കിയില്ല
നിന്നെ പിന്നിട്ട് പലരും നടന്നു പോയി.
പക്ഷേ ഞാന്‍ മാത്രം നിന്റെ കൊഴിഞ്ഞു പോയ
ഇതളുകള്‍ നെഞ്ചോട് ചേര്‍ത്തു പിടിച്ചു.

Thursday, 14 April 2011

ഓര്‍മ്മകള്‍ അറ്റുപോയ മനസ്സിന്റെ 
ഒരു മൂലയില്‍ നിന്നും ഞാന്‍ അവളൂടെ
മുഖം മെല്ലെ പുറത്തെടുത്തു.
വ്യക്തമല്ലായിരുന്നൊന്നും പക്ഷേ
അവളുടെ കണ്ണുകള്‍ അത് എന്നെ
മാത്രം നോക്കി നില്‍ക്കുന്നത് പോലെ
മനസ്സില്‍ അവള്‍ എനിക്ക് തരാന്‍ ഒരുപാട്
സ്നേഹം കരുതി വച്ചു കാണും .
ഞാനറിയാതെ പോയതാണോ?
അതോ അറിഞ്ഞിട്ടും അറിയാത്ത ഭാവം
നടിച്ചതോ?
അവളെന്നെ ശപിച്ചു കാണും..
ഇല്ല അതിനവള്‍ക്കാവില്ലൊരിക്കലും
അത്രമാത്രം അവളെന്നെ സ്നേഹിച്ചിരുന്നു.
പിന്നെ ഞാന്‍ എന്തുകൊണ്ടവളുടെ 
സ്നേഹം സ്വീകരിച്ചില്ല!!!
എനിക്ക് ഇണയാകാന്‍ അവളുടെ സൗന്ദര്യം
പോരായിരുന്നോ?
അതോ  അന്യമായൊരു ജാതികോമരങള്‍
മനസ്സില്‍ ഉറഞ്ഞു തുള്ളിയതോ?
അല്ലെങ്കില്‍ ഭിക്ഷകിട്ടുന്ന സ്വര്‍ണ്ണവും 
പണവും കുറയുമെന്നതോ?
ഇനിയും അതിനൊരുത്തരം കണ്ടെത്തനാകുന്നില്ല
പക്ഷേ സത്യമായ അവളുടെ സ്നേഹം നഷ്ടപ്പെടുത്തിയത്
ഇന്നെനിക്കൊരു തീരാ നഷ്ടമാകുന്നു.
ആയിരം പൊന്നിനേക്കാളും തിളക്കവും
പരിശുദ്ധിയും ഉണ്ടായിരുന്നു ആ സ്നേഹത്തിന് 
അത് തിരിച്ചറിയാന്‍ ഞാന്‍ ഏറെ വൈകിപ്പോയി.

Saturday, 9 April 2011

ഓടി മറഞ്ഞ കാലങളാണ് എനിക്ക്
വര്‍ഷങളുടെ വിലയറിയിച്ച് തന്നത്
വര്‍ഷങളാണ് മാസങളുടെ വിലയറിച്ചത്
മാസങളിലൂടെ ആഴചകളുടെയും
ആഴ്ചകള്‍ ദിവസങളുടെയും
അതിലൂടെ മണിക്കൂറുകളുടെയും
മണിക്കൂറുകള്‍ മിനുട്ടുകളുടെയും
അതുപിന്നെ സെക്കന്റുകളുടെയും
വിലയെനിക്ക് മനസ്സിലാക്കി തന്നു
പക്ഷേ നീ എന്നില്‍ നിന്നകന്നപ്പോഴാണ്
ഞാന്‍ സ്നേഹത്തിന്റെ ,പ്രണയത്തിന്റെ
വിലമനസ്സിലാക്കിയത്.

Monday, 4 April 2011

ഒരോ നിമിഷങളിലും ഇല്ലാതാകുന്നത് ഒരോ സ്വപ്നങളാണ്
അറ്റമില്ലാത്ത നൂലില്‍ ഞാന്‍ പറത്തിയ പട്ടത്തിന്റെ
ബന്ധം നഷ്ടപ്പെടുകയാണ്
കാത്തിരിക്കാന്‍ ആരും ഇല്ല് ,സമാധാനിപ്പിക്കാനും
ഏകാന്തത എനിക്ക് വീണ്ടും ഒരു കൂട്ടുകാരനാകുന്നു.
അല്ലെങ്കില്‍ അതിന്റെ കൂട്ടുകൂടാന്‍ ഞാന്‍ നിര്‍ബന്ധിതനാകുന്നു.
ശുഭപ്രതീക്ഷയുടെ നാളുകള്‍ തിരികെ വരും
കൂട്ടിരിക്കാന്‍ അവളും തിരിച്ചുവരും എന്ന പ്രതീക്ഷയില്‍
ഞാന്‍ ഇന്നിവിടെ ഏകാന്തതയുടെ കൂട്ടുകാരന്‍.