മനസ്സിനെ ഒരിക്കലെങ്കിലും തൊട്ടുണര്‍ത്തുന്ന വികാരം,"പ്രണയം", തൊട്ടടുത്ത് വന്നിരുന്ന് സംസാരിക്കുമ്പോഴുണ്ടാകുന്ന സ്നേഹം,ഒന്നും മിണ്ടാതെ മുഖം തിരിഞ്ഞിരിക്കുമ്പോഴുള്ള പരിഭവം,ഒടുവില്‍ ഒരു വാക്കും പറയാതെ അകലുമ്പോഴുണ്ടാകുന്ന നൊമ്പരം.അതെ അതാണ് പ്രണയം.അത് മാത്രമാണ് പ്രണയം.
അക്ഷരങള്‍ അനര്‍ഗള നിര്‍ഗളമായി പ്രവഹിക്കുന്ന ഒരു കവിമനസ്സിന് ഉടമയല്ല ഞാന്‍.ഇവിടെ ഞാന്‍ എഴുതികൂട്ടുന്നതെല്ലാം എന്റെ മനസ്സിന്റെ വെറും തോന്നലുകളാവാം അല്ലെങ്കില്‍ എന്റെ വെറും ഭ്രാന്താകാം.അതിനെ നിങള്‍ക്ക് എങനെ വേണമെങ്കിലും വ്യാഖ്യാനിക്കാം.അക്ഷരങള്‍കൊണ്ട് എഴുതുന്നത് ഭ്രാന്താണെങ്കില്‍ എന്നെയും ഒരു ഭ്രാന്തനെന്ന് വിളിക്കാം.ഞാന്‍ കുത്തികുറിച്ച തോന്ന്യാസങള്‍ വായിക്കുന്നതിന്‍ മുന്‍പ് ഞാനൊരു കവിയല്ല എന്നുമാത്രം മനസ്സിലോര്‍ക്കുക. പ്രണയം എന്നെ കീഴ്പ്പെടുത്തിയ നാളുതൊട്ട് അതിന്റെ സമസ്ത ഭാവങളിലും ഞാന്‍ അതിനെ കണ്ടു.പ്രേമം,പരിഭവം,വിരഹം,ഏകാന്തത,കാത്തിരിപ്പ്,നൊമ്പരം അങനെ പലഭാവങളില്‍ അത് എന്നെ പ്രാപിച്ചിട്ടുണ്ട്.ഇതിലെല്ലാം ഞാന്‍ കണ്ടത് അതിന്റെ വശ്യതയാണ്,അതിന്റെ സത്യമാണ്,അതിന്റെ ആഴമാണ്.അതുകൊണ്ട് തന്നെ പ്രണയം എനിക്ക് എന്നും ഇഷ്ട്മാണ്.

Saturday, 27 August 2011


നടന്നുമറഞ്ഞ നാള്‍വഴികളില്‍ എന്നെ തനിച്ചാക്കി നടന്നകന്നപ്പോള്‍
നീ അറിഞ്ഞിരുന്നോ? നീ നഷ്ടപ്പെടുത്തിയത് നിന്റെ പ്രണയമാണ് 
മഴത്തുള്ളികള്‍പോലെ നിന്റെ പ്രണയം പെയ്തിറങ്ങിയത് 
എന്റെ ഹ്രിദയത്തിന്റെ ആഴങ്ങളിലേക്കാണ് !!!!
സ്നേഹസംഗീതം പോലെ നിന്ന്റ്റെ വാക്കുകള്‍ പതിച്ചത്
എന്റെ മനസ്സിലേക്കാണ് !!!

Sunday, 7 August 2011


നീ ഉറങ്ങുമ്പോള്‍ നിന്റെ കണ്ണിമകള്‍ക്ക് കാവലായി ഞാന്‍ ഉണ്ടാകും
നീ ഉണരുമ്പോള്‍ നിന്റെ കണ്ണിനു കണിയായും...


എന്റെ സ്വപ്നങ്ങള്‍ എന്നെ നയിക്കുന്നത് നിന്നിലേക്കാണ് 
എന്റെ മനസ്സ് ധ്യാനിക്കുന്നത് നിന്നെമാത്രമാണ് 
എന്റെ കണ്ണുകളില്‍ ഞാന്‍ കാണുന്നത് നിന്റെ മുഖമാണ് 
എന്റെ വാക്കുകളിലൂടെ പറയുന്നത് നിന്നെ കുറിച്ചാണ് 
എന്റെ അക്ഷരങ്ങള്‍ എഴുതുന്നത് നിന്റെ പ്രണയത്തെയാണ് 
ഓര്‍ത്തിരിക്കാന്‍ ഒത്തിരി ഓര്‍മ്മകളും 
കാത്തിരിക്കാന്‍ ഒരുപാട് പ്രതീക്ഷകളും നീ എനിക്ക് നല്‍കി
ഈ ജീവിതത്തില്‍ എനിക്ക് നിന്നെ പ്രണയിക്കാന്‍
ആ ഓര്‍മ്മകളും പ്രതീക്ഷകളും മാത്രം മതി.......

Friday, 5 August 2011

ഓര്‍മ്മകള്‍ എന്നും അമൂല്യമാണ് . നിന്നെ കുറിച്ചുള്ള ഓര്‍മ്മകളും എനിക്ക് വിലപ്പെട്ടതാണ് .അത് സത്യമാണ് .പക്ഷേ എനിക്ക് വേണ്ടത് നിന്നെയാണ് .നിന്റെ സ്നേഹമാണ് .നിന്റെ സാമിപ്യമാണ് .!!!!

Monday, 1 August 2011


എന്റെ ശൂന്യതയില്‍ ഞാന്‍ തേടുന്നത് നിന്നെയാണ് 
എന്റെ വേദനയില്‍ ഞാന്‍ ആഗ്രഹിക്കുന്നത് നിന്റെ സ്വാന്തനമാണ് 
എന്റെ സന്തോഷങ്ങള്‍ ഞാന്‍ പങ്കുവെക്കുന്നത് നിനക്കൊപ്പമാണ് 
എന്റെ മനസ്സ് നിനക്ക് നല്‍കുന്നത് എന്നെതന്നെയാണ്
നീയും ഞാനുമെന്നത് എനിക്ക് കിട്ടാവുന്നതില്‍ ഏറ്റവും വലിയ സ്വര്‍ഗ്ഗമാണ്
നീ കൂടെയുള്ള ഒരോ നിമിഷവും എന്റെ ഓര്‍മ്മകളില്‍ വിലപ്പെട്ടതാണ് 
നിന്നെ നഷ്ടപ്പെടുകയെന്നത് എനിക്ക് എന്റെ ജീവന്‍ നഷ്ടമാകുന്നതിന് തുല്യമാണ്..
നീ എനിക്കുവേണ്ടിയും ഞാന്‍ നിനക്കു വേണ്ടിയും മാത്രം സ്രിഷ്ടിക്കപ്പെട്ടതാകുന്നു.

Friday, 17 June 2011

എന്നെ ഇല്ലാതാക്കി എന്റെ സ്വപ്നങ്ങളെ ഇല്ലാതാക്കി
എന്റെ പ്രതീക്ഷകളെ മുറിവേല്പ്പിച്ച് നീ അന്ന്
വിടപറഞ്ഞപ്പോള്‍  ഒരു തിരിച്ചുവരവ് ഞാന്‍ ആഗ്രഹിച്ചില്ല
ഇന്നും ഞാന്‍ അതിനെ വരവേല്‍ക്കുന്നില്ല!!!
എങ്കിലും നീ എന്നെ വിളിച്ചപ്പോള്‍ ,നിന്റെ സന്ദേശങ്ങള്‍
മാപ്പുപറയലുകളുമായി എന്നിലേക്കെത്തിയപ്പോള്‍
അര്‍ത്ഥമറിയാതെ നീ പറഞ്ഞു പഴകിയ ഐ ലൗ വു എന്ന വാക്കിനൊപ്പം
നിന്റെ കണ്ണുകള്‍ കുതിര്‍ന്നൊഴുകിയത് വിങ്ങലുകളിലൂടെ മനസ്സിലാക്കിയപ്പോള്‍
എനിക്ക് നിന്നോട് സ്നേഹമല്ല മറിച്ച് സഹതാപവും ലജ്ജയുമാണ് തോന്നിയത്
നീ നഷ്ടമാക്കിയത് ജീവിതത്തില്‍ നിനക്ക് കിട്ടാവുന്ന ഏറ്റവും വലിയ സ്നേഹമാണ്
ആ സ്നേഹത്തിന്റെ സത്യം അതിന്റെ പരിശുദ്ധി ആ തിരിച്ചറിവാണ്
അതാണ് നിന്റെ മനസ്സിനെ വീണ്ടും എന്നിലേക്ക് എത്തിച്ചത്.
നീ നഷ്ടപ്പെടുത്തിയത് ഒരിക്കലും തിരിച്ചെടുക്കാനാവാത്തതാണ് ,
ഒരിക്കലും തിരിച്ചുവരാത്തതും.

നിന്നോടുള്ള വെറുപ്പോ വൈരാഗ്യമോ അല്ല
നിന്നെ അകറ്റിനിര്‍ത്തിയത് മറിച്ച് നിന്റെ
മോതിരവിരലില്‍  മുദ്രചാര്‍ത്തിയ ഒരുവന്റെ
പ്രതീക്ഷകളെ , പ്രണയത്തെ നശിപ്പിക്കാതിരിക്കാന്‍
അവന്റെ ശാപം നിന്നില്‍ പതിക്കാതിരിക്കാന്‍
ആ സ്നേഹം നിലനില്‍ക്കാന്‍,ഒരു ജീവിതം മുഴുവന്‍
നീ സന്തോഷമായി ജീവിക്കാന്‍
മനസ്സില്‍ നിന്നെ എന്നും പ്രണയിച്ചു കൊണ്ട്
നിനക്ക് വേണ്ടി എനിക്ക് ചെയ്യാന്‍ കഴിയുന്ന
ഏറ്റവും വലിയ കാര്യം അതുമാത്രമാണ്
ദീര്‍ഘ സുമംഗലി ഭവ:


Tuesday, 14 June 2011

എന്റെ പ്രണയത്തിന്റെ ഓര്‍മ്മകളെ തൊട്ടുണര്‍ത്തുന്ന
ഒരു ഓര്‍മ്മയുണ്ടായിരുന്നു ആ മഴയില്‍
അവളെന്നെ തലോടുന്ന കുളിരുണ്ടായിരുന്നു
ആ കുഞ്ഞിളം കാറ്റില്‍
അവളെനിക്കായ് പാടുന്ന താളമുണ്ടായിരുന്നു
ആ മഴവന്നു പതിക്കുന്ന ശബ്ദത്തില്‍
അവളുടെ കണ്ണുകളിലെ തെളിച്ചമുണ്ടായിരുന്നു
മിന്നലില്‍ മഴയെ കാണുമ്പോള്‍
തിമിര്‍ത്തുപെയ്ത് പതിയെ ആ മഴ തോര്‍ന്നൊഴിഞ്ഞപ്പോള്‍
അവളെന്നെ വിട്ടകന്ന നൊമ്പരമറിഞ്ഞിരുന്നു മനസ്സില്‍...
പ്രതീക്ഷിക്കാതെ വന്ന്,ഒന്നും പറയാതെ പോയ അവളും
ഈ മഴയും എനിക്കൊരുപോലെയാണ് 
അവളേയും മഴയേയും ഞാന്‍ ഇന്നും പ്രണയിക്കുന്നു..


നിറഞ്ഞമിഴികാളാല്‍ അവള്‍ എനിക്ക് മുന്നില്‍നിന്നും
നടന്നുനീങ്ങുമ്പോള്‍ ഞാന്‍ കൂടുതള്‍ അവളെ ഇഷ്ടപ്പെട്ടുപോയി
അവളെന്നെ സ്നേഹിച്ചതിന്റെ ആഴം ആ വിതുമ്പലില്‍ 
ഞാന്‍ തിരിച്ചറിഞ്ഞു
ഞാന്‍ തിരിച്ചറിയാതെ  പോയ പ്രണയത്തെ 
നഷ്ടപെടലിലൂടെ മനസ്സിലാക്കുകയാണിന്ന്
ഒരുപക്ഷേ അവളേക്കാള്‍ കൂടുതല്‍ ആരും
എന്നെ സ്നേഹിച്ചുകാണില്ല..
പലപ്പോഴും അവളുടെ വാക്കുകളില്‍ ഞാന്‍ അവളുടെ
പ്രണയത്തിന്റെ തീവ്രതയറിഞ്ഞിട്ടുണ്ട്
ഞാന്‍ അവള്‍ക്ക്  പ്രാണവായുവാണെന്ന്
പലപ്പോഴും അവള്‍ പറയുമായിരുന്നു...
പക്ഷേ ഇത്രയൊക്കെയായിരുന്നിട്ടും എവിടെയാണ് 
അവളുടെ മനസ്സൊന്ന് മാറിയത്
ആര്‍ക്കുവേണ്ടിയാണ് എന്റെ സ്നേഹത്തെ 
എന്നോടുള്ള അവളുടേ സ്നേഹത്തെ 
അവള്‍ ഒരു കറുത്തമറകൊണ്ട് മൂടിയത്..
അവളുടെ പ്രാണവായുവിനെ സ്വയം നഷ്ടപ്പെടുത്താന്‍ മാത്രം
എന്ത് സംഭവിച്ചു എന്ന ചോദ്യത്തിന് ഉത്തരമില്ല
ആ മനസ്സ് ആരുടേയോ നിര്‍ബന്ധത്തിന് അടിമയായതാണോ?
അതോ ഞാന്‍ അവളെ വേദനിപ്പിച്ചോ?
എന്നില്‍ അവള്‍ക്ക് തെറ്റിധാരണകള്‍ തോന്നിതുടങ്ങിയോ?
അതോ ഞാന്‍ നല്‍കിയ സ്നേഹം അവളെ ത്രിപ്തിപ്പെടുത്തിയില്ലേ?
എന്നെ മറന്ന് ജീവിക്കാന്‍ അവള്‍ക്ക് ഈ ജന്മം കഴിയുമോ?
എനിക്ക് അവള്‍ തന്ന സ്വപ്നങ്ങള്‍ ,സ്നേഹം ഇതെല്ലാം
മനസ്സറിഞ്ഞ് മറ്റാര്‍ക്കെങ്കിലും നല്‍കാന്‍ കഴിയുമോ?
അവളുടെ മനസ്സില്‍ എനിക്കുള്ള സ്ഥാനം തുടച്ച് നീക്കാന്‍ കഴിയുമോ?
ഒന്നുമാത്രം എനിക്കറിയാം അവള്‍ക്ക് 
സ്വയം എന്നെ പിരിഞ്ഞുപോകാനാവില്ല
എന്നെ സ്നേഹിക്കാതിരിക്കാനാവില്ല...

Tuesday, 7 June 2011


കണ്ണുകള്‍ കരയുന്നതും
ചുണ്ടുകള്‍ ചിരിക്കുന്നതും
നിനക്ക് കാണാന്‍ കഴിയുന്നു
നിന്നെ കാണിക്കാതെ എന്റെ
മനസ്സ് കരയുന്നത് കാണാന്‍
നിനക്ക് കഴിയുന്നുണ്ടോ?

Tuesday, 31 May 2011

നമ്മള്‍ നടക്കുകയായിരുന്നു
തണല്‍മരങള്‍ പച്ചവിരിച്ചു കിടക്കുന്ന
കായല്‍പ്പരപ്പുകളുടെ അരികിലൂടെ
ആ സാഹായ്നം എനിക്കും നിനക്കും
ഒരു പുതിയൊരനുഭവമായിരുന്നു!!!
എന്റെ ഇടംകൈയില്‍ നിന്റെ വലം കൈ ചേര്‍ത്തുപ്പിടിച്ച്
മനസ്സിലെ സ്വപ്നങള്‍ പങ്കുവെച്ച് നമ്മള്‍ നടന്നു നീങി..
ഇന്നു അതുപോലൊരു സായാഹ്നത്തില്‍ അതേ വഴിയിലൂടെ
ഞാന്‍ നടക്കുമ്പോള്‍ എന്റെ കൈകളില്‍
ചേര്‍ത്തു പിടിക്കാന്‍ നിന്റെ കൈകളില്ല
എന്റെ മനസ്സില്‍ തകര്‍ന്നു വീണ സ്വപ്നങള്‍ ആണ്
എന്റെ പ്രണയത്തിന്റെ സുഖത്തിനും
വിരഹത്തിന്റെ നൊമ്പരത്തിനും സാക്ഷിയായ്
ഈ കായലും തണല്‍മരങ്ങളും പിന്നെ
ഒരു പകല്‍ ഇരുട്ടിന് വഴിമാറുമ്പോള്‍ വന്നു വീഴുന്ന
ഒരു ചുവന്ന സന്ധ്യയും മാത്രം...
നിന്നെ പ്രണയിക്കാന്‍ എനിക്ക് കഴിഞ്ഞിരുന്നില്ല
എന്റെ മനസ്സില്‍ പ്രണയം നഷ്ടപ്പെട്ടിരുന്നു
ഞാന്‍ നിന്നോടൊപ്പം സല്ലപിച്ചിട്ടില്ല
എന്റെ വാക്കുകള്‍ മൂര്‍ച്ചയേറിയതായിരുന്നു
ഞാന്‍ നിന്നെ ഒന്നു പ്രേമത്തോടെ നോക്കിയിട്ടില്ല
എന്റെ കണ്ണില്‍ ഇരുട്ടായിരുന്നു
നീ എനിക്ക് തരാനാഗ്രഹിച്ചതെല്ലാം ഞാന്‍ അവഗണിച്ചു
എന്നില്‍ നിന്നും നീ കൊതിച്ചതെല്ലാം ഞാന്‍ മൂടിവെച്ചു
എന്നിട്ടും നീ എന്നെ പ്രണയിച്ചു നിന്റെ ജീവശ്വാസം പോലെ
ഈ സ്നേഹത്തിന് പകരം ഞാന്‍ നിനക്കെന്തു നല്‍കണം?

Monday, 30 May 2011

എന്റെ പുസ്തകതാളില്‍ നിന്റെ പ്രണയം നീ ഒരു മയില്‍പീലിയായി സൂക്ഷിച്ചു 
,ഇന്നലെ ഞാന്‍ ആ പുസ്തകം വെറുതെ തുറന്ന് നോക്കി. 
മയില്‍പീലി പെറ്റ് രണ്ടായിരിക്കുന്നു.അല്ല !! 
അത് മുറിഞ്ഞ് പോയതാണ് നിന്നിലെ പ്രണയം അറ്റുപോയതു പോലെ..
"പുഴപോലെ ഒഴുകുന്ന സ്നേഹം ബണ്ട് കെട്ടി തടയാന്‍ ശ്രമിച്ച നീ എത്ര വിഡ്ഡി .
കണ്ടില്ലേ ? അത് ബണ്ടിനു മുകളിലൂടെ കവിഞ്ഞൊഴുകുന്നത് "

Sunday, 29 May 2011

" നിന്റെ മിഴിയറിയാതെ ഉതിര്‍ന്നു വീണ കണ്ണുനീര്‍തുള്ളികളില്‍ ഞാന്‍ എന്റെ പാപം കഴുകികളയുന്നു "

Thursday, 19 May 2011

എന്റെ വാക്കുകള്‍ക്കുപ്പുറം ഒരു സ്നേഹമുണ്ടായിരുന്നു നിന്നോട്
എണ്ണിയാലൊടുങ്ങാത്ത,ഒരിക്കലും നിലയ്ക്കാത്ത തിരകള്‍ പോലെ
ആ തിരകള്‍ മുറിച്ച് കടക്കുവാന്‍ ശ്രമിക്കുമ്പോള്‍ തളര്‍ന്ന 
ഒരു ശരീരം മാത്രമാണ് ഇന്ന് നിന്നില്‍.....
മനസ്സറിയാതെ ഒരു കാറ്റിനൊപ്പം മറഞ്ഞൊരു പ്രണയവും
അതില്‍ ശേഷിച്ച കണ്ണീരിന്റെ നനവുള്ള  കുറേ ഓര്‍മ്മകളും മാത്രം..
ഇനിയാ തിരകളുറങ്ങട്ടെ , മനസ്സിലെ നൊമ്പരങ്ങളെ മറക്കാന്‍
മനസ്സൊന്നു ശാന്തമാകാന്‍ എനിക്ക് അല്പനേരം ഒറ്റയ്ക്കിരിക്കണം 

Sunday, 15 May 2011


പ്രണയത്തിന്റെ നിയമങ്ങള്‍ തെറ്റിച്ചുകൊണ്ട്
കുരുക്കിയിട്ട ചങ്ങലകളെ ഭേദിച്ചു കൊണ്ട്
ഞാന്‍ സ്വാതന്ത്ര്യം ആഘോഷിക്കാനൊരുങ്ങുന്നു
ആ ചങ്ങലപ്പാടുകള്‍ എന്റെ മനസ്സിലുണ്ടാക്കിയ
മുറിവുകള്‍ എനിക്ക് ഇല്ലാതാക്കണം
കുശുംബും അഹങ്കാരവും ഇല്ലാത്ത
കുറ്റപ്പെടുത്തലുകള്‍ ഇല്ലാത്ത വാക്കുകള്‍ കേള്‍ക്കണം .
സമാധാനമായി ഉറങ്ങണം പുതിയ പ്രതീക്ഷകളില്‍
എനിക്ക് ജീവിക്കണം.സ്വസ്ഥമായി ജീവിക്കണം

Wednesday, 11 May 2011

ഇനിയും എന്റെ കൈകോര്‍ത്തു പിടിച്ച് നിനക്ക നടക്കാനാവില്ല
മനസ്സില്‍ മറന്നിരിക്കുന്നു എന്നോടുള്ള പ്രണയം
എന്റെ സ്വപ്നങ്ങളെ മഴതുള്ളികള്‍ പോലെ ചിന്നിചിതറിച്ച്
എന്റെ ഓര്‍മ്മകളെ പോലും നീ മരവിപ്പിച്ചു.
മനസ്സില്‍ ഇരമ്പുന്ന വേദനകളെ പോലും തുറന്നുകാണിക്കാനാകതെ
എന്റെമാത്രം നൊമ്പരമായി മാറുന്നു
മിഴികളില്‍ ഒഴുകിനീങ്ങുന്ന കണ്ണുനീരുകള്‍ പോലെ
ഇരുവഴിയിലേക്ക് യാത്രയാകാന്‍ പോകുന്നു നീ അഗ്രഹിച്ചത് പോലെ 
ഇനി എന്റെയാത്രകളില്‍ ഞാന്‍ തനിച്ചാണ്, ആരും കൂട്ടിനില്ലാതെ
പുകമറഞ്ഞ ഒരു ലോകത്തേക്ക്,ഇരുട്ടിലേക്ക് നടന്നു നീങ്ങുകയാണ് 
ഒരു പക്ഷേ ഒരു ഒളിച്ചോട്ടം , തിരിച്ചു വിളിക്കരുത് ഇനിയൊരിക്കലും..

Tuesday, 10 May 2011

സ്വപ്നം വെറും തോന്നലുകളാണ് 
മനുഷ്യന്‍ മനസ്സില്‍ നെയ്തെടുക്കുന്ന
വെറും നൂലാമാലകള്‍ 
വൈകിയാണെങ്കിലും ഞാന്‍ തിരിച്ചറിയുന്നു
സ്വപ്നം ജീവിതമല്ലെന്ന സത്യവും..

Saturday, 7 May 2011

കടമെടുത്ത വാക്കുകളോ 
സത്യമല്ലാത്ത സ്നേഹമോ
ഞാന്‍ നിനക്ക് തന്നിട്ടില്ല
എന്നും ഞാന്‍ നിനക്ക് നല്‍കിയത്
എന്റെ മനസ്സാണ് നിന്നില്‍ നിന്നും
ഒന്നും മോഹിക്കാതെ എന്റെ മനസ്സ്

Thursday, 5 May 2011

ഉള്ളില്‍ കരഞ്ഞുകൊണ്ട് ചിരിക്കാം
പക്ഷേ ..
ചിരിച്ചുകൊണ്ട് ചതിക്കരുത്
ആരും ആരേയും

Tuesday, 3 May 2011

കാലം നീങ്ങികൊണ്ടിരിക്കുന്നു,
ചിന്തകള്‍ മാറികൊണ്ടിരിക്കുന്നു,
ഭൂമി കറങ്ങി കൊണ്ടിരിക്കുന്നു,
ഞാന്‍ നിന്നെ പ്രണയിച്ചുകൊണ്ടിരിക്കുന്നു.
നീ എന്നില്‍ നിന്നും അകന്നുകൊണ്ടിരിക്കുന്നു

Saturday, 30 April 2011

മഴതുള്ളികള്‍ പെയ്തു നീങ്ങിയതോ
നിലവിളക്കുകള്‍ കെട്ടുപോയതോ
അലയടങ്ങിയ കടലുപോല്‍ നിന്നിലെ
പ്രണയം നിലച്ചു പോയതോ?

Friday, 29 April 2011

ഒറ്റപ്പെട്ടു പോവുകയാണ് ഞാനിന്ന്
ആരാരും കൂട്ടിനില്ലാതെ ഞാന്‍ ഇരുട്ടിനെ മറയാക്കുകയാണോ?
പ്രണയത്തിന്റെ തുടിപ്പുണരും ആ കടല്‍ത്തീരങ്ങളില്‍
വിരഹത്തിന്റെ ഉപ്പുനുകരുകയാണ് ഞാന്‍ 
ഓര്‍മ്മകളില്‍ അവളെനിക്ക് തന്ന പ്രണയത്തിന്റെ 
സുഗന്ധമുള്ള ആ നല്ല നാളുകളെ ഓര്‍ത്തുകൊണ്ട്
മനസ്സില്‍ അവളെ മാത്രം പ്രണയിച്ച് ഞാന്‍ ഇന്നും
ദിനങ്ങള്‍ രാവുകളിലേക്ക് നീക്കുന്നു.
എന്റെ പ്രണയം ഏറ്റുവാങ്ങാന്‍ അവള്‍ ഒരിക്കലും
വരില്ലെന്ന് അറിയാമായിരുന്നിട്ടും 
പ്രതീക്ഷകളില്‍ ഞാന്‍ ജീവിക്കുകയാണ് 
ഞാനവള്‍ക്ക് നല്‍കിയ സ്നേഹത്തിന്റെ സത്യം
മനസ്സിലാക്കി എന്നെങ്കിലും അവളെന്നിലേക്ക് വരും
അന്നവള്‍ക്ക് നല്‍കാന്‍ ഞാന്‍ എന്റെ മനസ്സിലെ 
പ്രണയം നിറം മങ്ങാതെ സൂക്ഷിക്കുകയാണ്
നിനക്കും എനിക്കും ഇടയില്‍ എന്തെല്ലാം നിമിഷങ്ങള്‍ കടന്നുപോയി
അലസമായ എന്റെ ഏകാന്തതയില്‍ കടലിലെ തിരകള്‍ പോലും
എനിക്ക് വേണ്ടി നിശബ്ദമായപ്പോള്‍ മനസ്സില്‍ ഒരു നോവുമാത്രം.
നീ എനിക്ക് കൂട്ടിരിക്കാതെ എന്നെ വിട്ടകന്നിരിക്കുന്നു.
മനസ്സില്‍ അന്നും എനിക്ക് നോവുകള്‍ മാത്രമായിരുന്നു
അന്നും ഒരു സന്ധ്യ ആരെയും കാത്തുനില്‍ക്കാതെ താഴ്ന്നുപോയി
പകരം ഒരു നിലാവെങ്കിലും കൂട്ടിനായ് വരുമെന്ന് ഞാന്‍ നിനച്ചു.
പക്ഷേ കാലം തെറ്റി വന്നത് കൂരിരുട്ടായിരുന്നു, മനസ്സിലെ വേദനകളെ
ഒരു കറുത്ത കരിമ്പടം കൊണ്ട് മൂടാന്‍ ഞാനും തയ്യാറെടുത്തു
പൊട്ടിയ കണ്ണാടിയിലെ പ്രതിബിംബം പോലെ മനസ്സില്‍ 
എന്റെ സ്വപ്നങ്ങളും ചിന്നിയിരിക്കുന്നു ,നീ മാത്രമാണതിന് ഉത്തരവാദി.
എന്നിട്ടും എനിക്ക് നിന്നെ ഒന്നു ശപിക്കാന്‍ പോലും കഴിയുന്നില്ല.
എന്റെ തകര്‍ച്ചയില്‍ നീ ഒരു പക്ഷേ ആഘോഷിക്കുകയാവാം
എന്റെ വീഴ്ചകള്‍ കണ്ട് നീ സന്തോഷിക്കുന്നുണ്ടാവാം.
നിനക്ക് മുന്‍പില്‍ ഞാന്‍ ഇല്ലാതാകുന്നത് നിനക്ക് ലഹരിയാണെന്നറിയാം
പക്ഷേ എന്റെ സ്വപ്നങ്ങളെ ഞാന്‍ മനസ്സില്‍ പുനര്‍സ്രിഷ്ടിക്കുന്നു .
നിന്നെ ജയിക്കാന്‍ അല്ല, എനിക്ക് ജീവിക്കാന്‍,
മനസ്സിലെ പ്രണയം മതിവരുവോളം ആഘോഷിക്കാന്‍.
എന്റെ പ്രണയത്തെ നീ കൊന്നെടുത്തു നിന്നും
ഞാന്‍ എന്റെ പ്രണയത്തെ പുനര്‍ജീവിപ്പിക്കുന്നു.
ഇത്  നിന്നോടുള്ള പ്രതികാരമല്ല, 
എനിക്ക് പ്രണയത്തോടുള്ള അടങ്ങാത്ത ദാഹമാണ് .
എനിക്ക് ശ്വാസം നിലയ്ക്കുന്നത് വരെ എന്നില്‍ നിലനില്‍ക്കുന്ന ദാഹം..

Thursday, 28 April 2011

നിന്റെ സൗന്ദര്യത്തെ,വശ്യമായ പുഞ്ചിരിയെ
കൊഞ്ചലോടെയുള്ള മൊഴികളെ
മുഖം നോക്കാതെ നില്‍ക്കുന്ന പരിഭവങ്ങളെ 
കളങ്കമില്ലാത്തെ പ്രണയത്തെ ഇവയെല്ലാം
ഞാനിന്നേറെ ഇഷ്ടപ്പെടുന്നു ഒരു പക്ഷേ
എന്റെ ജീവനേക്കാള്‍ വിലമതിക്കുന്നു.
നിനക്കും എനിക്കും ഇടയില്‍ നീ കെട്ടിയ
മതില്‍കെട്ടുകള്‍ എന്നെങ്കിലും ഇല്ലാതായാല്‍
അനുവാദം ചോദിക്കാതെ നിനക്ക് കടന്നുവരാം
എന്റെ മനസ്സ് ഞാന്‍ നിനക്ക് വേണ്ടി 
മാത്രം തുറന്നിട്ടിരിക്കുന്നു, നിന്നെ സ്വീകരിക്കാന്‍
ഞാന്‍ ഇന്നും കാത്തിരിക്കുന്നു.
എന്റെ സ്വപ്നങ്ങളില്‍ നീ വന്നുചേരുന്ന രാത്രികള്‍ ,നീ എനിക്ക് നല്‍കുന്ന സത്യമായ സ്നേഹം,നീയും ഞാനും ഒന്നാകുന്ന സുന്ദരമായ ആ നിമിഷങ്ങള്‍ ഇവയെന്നും എന്നും എനിക്ക് പ്രിയപ്പെട്ടതാണ്.നിനക്ക് വേണ്ടിയാണ് ഇനിയെന്റെ വാക്കുകള്‍ നിന്റെ സ്നേഹത്തെ നിര്‍വചിക്കാന്‍,നിന്നെ പ്രണയിക്കാന്‍,നിനക്കു വേണ്ടിയെഴുതാന്‍ മാത്രം.

Tuesday, 26 April 2011

എന്റെ സ്നേഹം മറന്ന് നീ നടന്ന വഴികള്‍ , എന്റെ സ്വപ്നങ്ങള്‍ ഇല്ലാതാക്കി നീ പോയ രാത്രികള്‍ ഇതിലൊന്നും നിനക്ക് തെല്ലും ദു:ഖമുണ്ടാകില്ല.,പക്ഷേ ഇതെല്ലാം എന്റെ നഷ്ടങ്ങളാണ് എന്റെ മനസ്സില്‍ ഞാന്‍ നെയ്തെടുത്ത ഒരുപാട് സ്വപ്നങ്ങളുടെ നഷ്ടം.

നാള്‍വഴികളില്‍ ഒന്നിച്ച് നടന്നപ്പോഴും 
എന്തെന്നില്ലാതെ എന്നും സംസാരിച്ചപ്പൊഴും
കയ്യില്‍ കിട്ടിയതെന്തും പകുത്തെടുത്തപ്പൊഴും
തകര്‍ത്തു പെയ്ത മഴയില്‍ ഒരുമിച്ച് നനഞ്ഞപ്പോഴും
ഞാന്‍ അറിഞ്ഞിരുന്നില്ല ഞാന്‍ നിന്നെ 
പ്രണയിക്കുകയായിരുന്നു എന്ന സത്യം . 
ഒടുവില്‍ നടന്നു മറന്ന വഴികളില്‍
എനിക്ക് നീ കൂട്ടില്ലാതെയായപ്പോള്‍ ഞാന്‍
ഞാന്‍ ഒരുപാട് വേദനിച്ചു . നീയും ഞാനും
ഒന്നുമറിയാതെ എന്റെ ഉള്ളില്‍ ഒരു പ്രണയം
വളര്‍ന്നത് തിരിച്ചറിയാന്‍ എനിക്ക്
കഴിഞ്ഞപ്പോഴേക്കും നീ എന്നില്‍ നിന്നും
ഒരുപാട് ദൂരെ നടന്നു നീങ്ങിയിരുന്നു,മറ്റേതോ ലോകത്തേക്ക്
ഒന്നുറക്കെ വിളിച്ചാല്‍ വിളികേള്‍ക്കാന്‍ കഴിയാത്തത്ര അകലങ്ങളിലേക്ക്

Saturday, 23 April 2011

എനിക്കറിയാം എല്ലാമറിഞ്ഞിട്ടും നീ
എന്നില്‍നിന്നും അകന്നു നടക്കുകയാണ് 
എന്നെ കണ്ടില്ലെന്ന് ഭാവിക്കുകയാണ് 
എന്തിനെന്ന് ചോദിച്ചാല്‍ ഉത്തരമില്ല!!!!
ഒരു പക്ഷേ നീ എന്നെ പരീക്ഷിക്കയാവം
അല്ലെങ്കില്‍ ഉപേക്ഷിക്കയാവം
ഒരിക്കല്‍ സത്യമായ എന്റെ സ്നേഹം
നീ തിരിച്ചറിയും
അന്നു നീ എന്നിലേക്ക് ഓടി വരും
ഇന്നു നീ എനിക്ക് നല്‍കാതെ പോകുന്ന
നിന്റെ സ്നേഹം എനിക്ക് മാത്രമായി നല്‍കാന്‍
ഇതെന്റെ വെറും പ്രതീക്ഷകളാവം
പക്ഷേ ആ പ്രതീക്ഷകളാണ് എനിക്ക് നിന്നോടുള്ള
സ്നേഹത്തിന്റെ ആഴം കൂട്ടുന്നത് 
നിന്നെ കൂടുതല്‍ സ്നേഹിക്കാന്‍ പ്രേരിപ്പിക്കുന്നത്

Thursday, 21 April 2011

എന്റെ പ്രണയത്തിന് നീ നല്‍കിയ മാനദണ്ഡം എന്തായിരുന്നു?
മോബൈലില്‍ ഞാന്‍ നിന്നൊട് സംസാരിക്കുന്ന ദൈര്‍ഘ്യമോ,
ഞാന്‍ നിനക്ക് നല്‍കുന്ന സമ്മാനപ്പൊതികളുടെ വലുപ്പമോ,
നിന്നോട് പറയുന്ന വാക്കുകളിലെ സൗന്ദര്യമോ?
ഇതൊന്നുമല്ല !!
എന്റെ മനസ്സില്‍ നിന്നോടുള്ള സ്നേഹത്തിന്റെ ആഴം മനസ്സിലാക്കാന്‍
നിന്റെ മനസ്സില്‍ ഇനിയെങ്കിലും ആത്മാര്‍ത്ഥമായ സ്നേഹം ജനിക്കേണ്ടിയിരിക്കുന്നു.

Sunday, 17 April 2011

അകലെ ഈ മരുഭൂമിയില്‍ ഇരുന്നുകൊണ്ട്
എന്റെ ഏകാന്തതയുടെ നിശബ്ദതയില്‍
ഞാന്‍ നിന്നെ മാത്രം ഓര്‍ത്തുകൊള്ളട്ടെ
നീ എനിക്ക് തന്ന മധുരമുള്ള സ്നേഹവും
നിന്റെ പരിഭവം നിറഞ്ഞ കൊഞ്ചലും
കുളിരാര്‍ന്ന സാമിപ്യവുമെല്ലാം നിന്റെ
അനുവാദത്തോടെ ഞാന്‍ ഒന്നു കൂടി 
കടമെടുക്കുകയാണ് .....
ഞാന്‍ മാത്രം തനിച്ചാകുന്ന എന്റെ സ്വപ്നങളില്‍
നിന്നെ ഒന്നുകൂടി പ്രണയിക്കാന്‍ വേണ്ടി മാത്രം

ഒരിക്കല്‍ അവളെന്നോട് ചോദിച്ചു!!!
എന്റെ മനസ്സിലെ ഏറ്റവും വലിയ ആഗ്രഹം എന്താണെന്ന്?
അവളില്‍ നിന്നും പൊടുന്നനെ ആ ചോദ്യം എന്നിലേക്ക് വന്നപ്പോള്‍
അവളുടെ കണ്ണില്‍ ഞാന്‍ കണ്ടത് 
ഒരു പ്രണയിനിയുടെ സ്വാര്‍ത്ഥതയാണ് ,ആകാക്ഷയാണ് ,
അതുകൊണ്ട് തന്നെ എന്റെ മറുപടി ഇതായിരുന്നു
"ഞാന്‍ ഇന്നുനിന്നെ എത്രമാത്രം സ്നേഹിക്കുന്നുവോ
അതിന്റെ പതിന്മടങ് ആഴത്തില്‍ എനിക്ക് നിന്നെ സ്നേഹിക്കണം
ഈ ജന്മം മുഴുവന്‍ നിനക്കൊപ്പം ജീവിച്ച് തീര്‍ക്കണം."
അത് കേട്ട് അവളുടെ മനസ്സ് അല്പമെങ്കിലും അഹങ്കരിച്ചെങ്കില്‍
സന്തോഷിച്ചിരിക്കുമെങ്കില്‍ അത് മാത്രം മതിയായിരുന്നു എനിക്ക് 
അവളുടെ മിഴികള്‍ നനയാതെ,മനസ്സ് വേദനിപ്പിക്കാതെ
അവളെ പ്രണയിക്കാനാണ് ഞാന്‍ എന്നും ആഗ്രഹിച്ചത്.

ആരാണ് ആദ്യം പ്രണയിച്ചതെന്നറിയില്ല
എങ്കിലും നിന്റെ പ്രണയം ഞാനിന്നേറ്റുവാങിയിരിക്കുന്നു
എന്റെ ശ്വാസത്തിനൊപ്പം ഞാന്‍ അത് വിലമതിക്കുന്നു
ഇനി ഞാന്‍ നിന്നെ പിരിയുന്നത് എന്റെ മരണത്തിനൊപ്പമായിരിക്കും
ഇല്ല ,അതിനും എനിക്ക് കഴിയില്ല കാരണം 
എന്റെ മനസ്സ് മുഴുവന്‍ നിന്നോടൊപ്പമാണ് .. 
ഇനി നീ അതിനെ പറിച്ചു കളയാന്‍ ശ്രാമിച്ചാലും 
നിന്നെ വിട്ട് എന്റെ മനസ്സ് അകലുകയില്ല..
ഞാന്‍ അത്രമേല്‍ നിന്നെ സ്നേഹിക്കുന്നു...


എപ്പോഴാണ് നമ്മള്‍ പരസ്പരം അടുത്തതെന്നറിയില്ല
അടുത്തറിഞ്ഞ നാള്‍മുതല്‍ അവളെനിക്കെല്ലാമായിരുന്നു
ഞാന്‍ എഴുതുമ്പോള്‍ അവളെനിക്ക് അക്ഷരമായിരുന്നു
ഞാന്‍ പാടുമ്പോള്‍ അവളെന്നിലെ സ്വരമായിരുന്നു
ഞാന്‍ കരയുമ്പോള്‍ എനിക്ക് സാന്ത്വനമായിരുന്നു
ഞാന്‍ നടക്കുമ്പോള്‍ എനിക്ക് വഴികാട്ടിയായിരുന്നു അവള്‍
ഉറങുമ്പോള്‍ എന്റെ സ്വപ്നമായിരുന്നു അവള്‍
ഞാന്‍ ഉണരുമ്പോള്‍ കണ്ണിനു കുളിര്‍മ്മയേകുന്ന കണിയായിരുന്നു
എനിക്കും അവള്‍ക്കും ഇടയില്‍ ഒന്നേ ഉണ്ടായിരുന്നുള്ളു
മനസ്സില്‍ അറിയാതെ വിരിഞ്ഞ സത്യമായ പ്രണയം മാത്രം

Saturday, 16 April 2011

നിന്റെ സ്നേഹം മങ്ങിതുടങിയിരിക്കുന്നു
നീ എന്നില്‍നിന്നും അകന്നുകൊണ്ടിരിക്കുന്നു
എന്നെ കാണുമ്പോഴുള്ള നിന്റെ ചിരി
വെറും അഭിനയമായി മാറുന്നു.
എന്നോട് സംസാരിക്കാന്‍
എന്നോട് പരിഭവം പറയാന്‍
എനിക്കൊപ്പം കൂട്ടിരിക്കാന്‍
നിനക്കിന്ന് സമയമില്ല.
നീ അത് ആഗ്രഹിക്കുന്നില്ല .
ഒടുവില്‍ നൊമ്പരത്തിന്റെ കാണാക്കയ്ത്തിലേക്ക്
എന്നെ തള്ളിയിട്ട് നീ നടന്നകലുമ്പോള്‍
വേദനിക്കുന്നത് എന്റെ ഹ്രിദയമാണ്
നിനക്ക് മാത്രമായി നല്‍കിയ എന്റെ മനസ്സാണ്.



Friday, 15 April 2011

നീ ഒരു മൊട്ടായിരുന്നപ്പോള്‍ തന്നെ
പലരും നിന്നെ നോട്ടമിട്ടിരിന്നു (ഞാനും )
പിന്നെ നീ ഒരു പൂവായി വിരിഞ്ഞപ്പോള്‍
നിന്നെ പലരും സ്വന്തമാക്കാന്‍ പിന്നലെ നടന്നു
അപ്പോള്‍ നിന്റെ ഉള്ളിലെ അഹങ്കാരത്തിന്
നീ ഒന്നുകൂടി മാറ്റുകൂട്ടി
എന്നെ നീ തിരിഞ്ഞുപോലും നോക്കിയില്ല .
ഒടുവില്‍ നിന്റെ ഇതളുകള്‍ കൊഴിഞ്ഞു
വീണപ്പോള്‍ ആരും നിന്നെ നോക്കിയില്ല
നിന്നെ പിന്നിട്ട് പലരും നടന്നു പോയി.
പക്ഷേ ഞാന്‍ മാത്രം നിന്റെ കൊഴിഞ്ഞു പോയ
ഇതളുകള്‍ നെഞ്ചോട് ചേര്‍ത്തു പിടിച്ചു.

Thursday, 14 April 2011

ഓര്‍മ്മകള്‍ അറ്റുപോയ മനസ്സിന്റെ 
ഒരു മൂലയില്‍ നിന്നും ഞാന്‍ അവളൂടെ
മുഖം മെല്ലെ പുറത്തെടുത്തു.
വ്യക്തമല്ലായിരുന്നൊന്നും പക്ഷേ
അവളുടെ കണ്ണുകള്‍ അത് എന്നെ
മാത്രം നോക്കി നില്‍ക്കുന്നത് പോലെ
മനസ്സില്‍ അവള്‍ എനിക്ക് തരാന്‍ ഒരുപാട്
സ്നേഹം കരുതി വച്ചു കാണും .
ഞാനറിയാതെ പോയതാണോ?
അതോ അറിഞ്ഞിട്ടും അറിയാത്ത ഭാവം
നടിച്ചതോ?
അവളെന്നെ ശപിച്ചു കാണും..
ഇല്ല അതിനവള്‍ക്കാവില്ലൊരിക്കലും
അത്രമാത്രം അവളെന്നെ സ്നേഹിച്ചിരുന്നു.
പിന്നെ ഞാന്‍ എന്തുകൊണ്ടവളുടെ 
സ്നേഹം സ്വീകരിച്ചില്ല!!!
എനിക്ക് ഇണയാകാന്‍ അവളുടെ സൗന്ദര്യം
പോരായിരുന്നോ?
അതോ  അന്യമായൊരു ജാതികോമരങള്‍
മനസ്സില്‍ ഉറഞ്ഞു തുള്ളിയതോ?
അല്ലെങ്കില്‍ ഭിക്ഷകിട്ടുന്ന സ്വര്‍ണ്ണവും 
പണവും കുറയുമെന്നതോ?
ഇനിയും അതിനൊരുത്തരം കണ്ടെത്തനാകുന്നില്ല
പക്ഷേ സത്യമായ അവളുടെ സ്നേഹം നഷ്ടപ്പെടുത്തിയത്
ഇന്നെനിക്കൊരു തീരാ നഷ്ടമാകുന്നു.
ആയിരം പൊന്നിനേക്കാളും തിളക്കവും
പരിശുദ്ധിയും ഉണ്ടായിരുന്നു ആ സ്നേഹത്തിന് 
അത് തിരിച്ചറിയാന്‍ ഞാന്‍ ഏറെ വൈകിപ്പോയി.

Saturday, 9 April 2011

ഓടി മറഞ്ഞ കാലങളാണ് എനിക്ക്
വര്‍ഷങളുടെ വിലയറിയിച്ച് തന്നത്
വര്‍ഷങളാണ് മാസങളുടെ വിലയറിച്ചത്
മാസങളിലൂടെ ആഴചകളുടെയും
ആഴ്ചകള്‍ ദിവസങളുടെയും
അതിലൂടെ മണിക്കൂറുകളുടെയും
മണിക്കൂറുകള്‍ മിനുട്ടുകളുടെയും
അതുപിന്നെ സെക്കന്റുകളുടെയും
വിലയെനിക്ക് മനസ്സിലാക്കി തന്നു
പക്ഷേ നീ എന്നില്‍ നിന്നകന്നപ്പോഴാണ്
ഞാന്‍ സ്നേഹത്തിന്റെ ,പ്രണയത്തിന്റെ
വിലമനസ്സിലാക്കിയത്.

Monday, 4 April 2011

ഒരോ നിമിഷങളിലും ഇല്ലാതാകുന്നത് ഒരോ സ്വപ്നങളാണ്
അറ്റമില്ലാത്ത നൂലില്‍ ഞാന്‍ പറത്തിയ പട്ടത്തിന്റെ
ബന്ധം നഷ്ടപ്പെടുകയാണ്
കാത്തിരിക്കാന്‍ ആരും ഇല്ല് ,സമാധാനിപ്പിക്കാനും
ഏകാന്തത എനിക്ക് വീണ്ടും ഒരു കൂട്ടുകാരനാകുന്നു.
അല്ലെങ്കില്‍ അതിന്റെ കൂട്ടുകൂടാന്‍ ഞാന്‍ നിര്‍ബന്ധിതനാകുന്നു.
ശുഭപ്രതീക്ഷയുടെ നാളുകള്‍ തിരികെ വരും
കൂട്ടിരിക്കാന്‍ അവളും തിരിച്ചുവരും എന്ന പ്രതീക്ഷയില്‍
ഞാന്‍ ഇന്നിവിടെ ഏകാന്തതയുടെ കൂട്ടുകാരന്‍.

Tuesday, 29 March 2011

അവള്‍ക്കെന്നോട് എന്തോ പറയാനുണ്ടായിരുന്നു..
പലപ്പോഴും അവളതെന്നോട് പറയാന്‍ തുടങിയതായിരുന്നു
പിന്നെ എന്തേ ഒന്നു പറയാതിരുന്നത് ?
മടികൊണ്ടായിരിക്കുമോ? അതോ പേടിയോ?
ഒരു കടലാസ് തുണ്ടിലെങ്കിലും കുറിച്ചു തന്നൂടെ അവള്‍ക്ക്?
അവളുടെ ചുണ്ടുകള്‍ക്കിടയില്‍ എന്നോട് പറയാന്‍ തുടങിയ
വാക്കുകള്‍ അവളുടെ അഴകാര്‍ന്ന കണ്ണുകളില്‍
എനിക്ക് കാണാന്‍ കഴിയുന്നുണ്ടായിരുന്നു.
എങ്കിലും ഞാന്‍ കാത്തിരുന്നു അവളുടെ മൊഴികളിലൂടെ കേള്‍ക്കാന്‍.
കാത്തിരിപ്പിനൊടുവില്‍ ഞാന്‍ അത് അവളോട് ചോദിച്ചു
അതിനവളൂടെ മറുപടി ഒരു പുഞ്ചിരിയായിരുന്നു.
അവളെന്നോട് പറയാന്‍ തുടങിയതെല്ലാം അതിലൂടെ
ഞാന്‍ വായിച്ചെടുത്തു.
"ഇഷ്ടമാണ് അവള്‍ക്കെന്നെയും"

Monday, 28 March 2011

ആരാണ് അവള്‍ ? അല്ലെങ്കില്‍ അരായിരുന്നു അവളെനിക്ക് ?

വെറും ഒരു സഹപാഠിയോ? അല്ലെങ്കില്‍

മനസ്സിലെ സങ്കടങള്‍ പറയുമ്പോള്‍ മടുപ്പില്ലാതെ കേട്ട്

എനിക്ക് സാന്ത്വനം നല്‍കിയ കൂട്ടുകാരിയോ?

പ്രണയത്തിന്റെ പൂവുകള്‍ എന്റെ മനസ്സില്‍ വിരിയിച്ച

എന്റെ പ്രണയിനിയോ?

കാലത്തിനൊടുവില്‍ മനസ്സിലെ പ്രണയത്തിന് മുകളില്‍

ഒരുപിടി മണ്ണുവാരിയിട്ട് അകന്നു പോയ വെറും കാമുകിയോ?

ഒന്നുമാത്രം എനിക്കറിയാം.. അവളെനിക്ക് എല്ലാമെല്ലാമയിരുന്നു..

Sunday, 27 March 2011

ജീവിതത്തില്‍ പിന്നിട്ട വഴികളിലൂടെ മനസ്സ് സഞ്ചരിക്കുമ്പോള്‍
മനസ്സില്‍ തെളിയുന്നത് ഞാന്‍ എന്നും 
ഓര്‍ക്കാന്‍ കൊതിക്കുന്ന മുഖങളാണ്
ജീവിതം മുന്നോട് കുതിക്കുന്നതിനിടയില്‍ 
മറന്നുപോയ കുറേനല്ല സുഹ്രുത്തുക്കളെ

അവരുടെ സ്നേഹം,പിണക്കം,ദേഷ്യം എല്ലാം വെറും

ഓര്‍മ്മകളായി മാറിയിരിക്കുന്നു

ഇനിയെന്നെങ്കിലും പരസ്പരം കാണുകയാണെങ്കില്‍

പഴയ ഓര്‍മ്മകള്‍ പങ്കുവെക്കാന്‍

പഴയ കുസ്രുതികളോര്‍ത്ത് പൊട്ടിചിരിക്കാന്‍

ഒരല്പനേരം അവരോടൊപ്പം ആ വിദ്യാലയമുറ്റത്ത് നടക്കാന്‍

മറന്നുവെച്ച പഴയ ഓര്‍മ്മകളെ പൊടിതട്ടിയെടുക്കാന്‍

ഞാനും അറിയാതെ മനസ്സില്‍ ആഗ്രഹിച്ചു പോകുന്നു .
അകലങളിരുന്ന് നീ എന്നെ ഓര്‍ക്കുന്നുണ്ടാകാം
ആ ഓര്‍മ്മകളിലൂടെ നീ എന്നെ പ്രണയിക്കുന്നുണ്ടാകാം
ചിലപ്പോള്‍ നിന്റെ കണ്ണുകള്‍ നനഞ്ഞിട്ടുണ്ടാവാം..
പുഴയോരങളില്‍ ഒഴുകിപോയ കടലാസുതോണിപോലെ
കാറ്റില്‍ ഉതിര്‍ന്നു വീണ പൂവിന്റെ ഇതളുകല്‍ പോലെ
ഒന്നും പറയാതെ പറന്നുപോയ പക്ഷിയെ പോലെ
എന്നില്‍ നിന്നും നീയും അകന്നു പോയി...
പക്ഷേ എന്റെ മനസ്സില്‍ എന്നും നീ ഉണ്ടാകും
ആരും കാണാതെ ആരോടും പറയാതെ
ഇനിയും ഞാന്‍ നിന്നെ സ്നേഹിക്കും
കാരണം നീ എന്നും എന്റെതു മാത്രമാണ്
ഞാന്‍ നിന്നെ അത്രമേല്‍ സ്നേഹിച്ചിരുന്നു
എന്റെ പൂന്തോട്ടത്തിലെ എനിക്ക് ഏറ്റവും ഇഷ്ടമുള്ള പൂവാണുനീ
എന്റെ രാത്രികളിലെ മധുരമുള്ള സ്വപ്നമാണു നീ
എന്റെ പാട്ടിലെ കേള്‍ക്കാന്‍ സുഖമുള്ള വരികളാണു നീ
എന്റെ വേദനകളെ ഞാന്‍ മറക്കുന്നത് നിന്നെയോര്‍ക്കുമ്പോഴാണ്
എന്നും നീ കൂടെ ഉണ്ടാകുമെങ്കില്‍ ഈ ജീവിതം
എനിക്കെന്നും സന്തോഷമുള്ളതാകും

ഒരിക്കലും ഞാന്‍ നിന്നെ മോഹിച്ചതല്ല
ഒന്നും ചോദിക്കാതെ നീ എന്നിലേക്ക് കടന്ന് വന്നതാണ്
സ്നേഹം നിന്നോട് ഞാന്‍ ചോദിച്ചതല്ല
നീ എനിക്ക് മനസ്സറിഞ്ഞു തന്നതാണ് 
ഞാന്‍ നിന്നെയും സ്നേഹിച്ചു തുടങിയിരിക്കുന്നു
ഒന്നിനും വേണ്ടിയല്ല
നിന്റെ സ്നേഹം ഇല്ലാതെ നീ ഇല്ലതെ
എന്റെ ഈ ജീവിതം പൂര്‍ണ്ണമല്ല
പ്രിയേ നിന്നൊടുള്ള എന്റെ പ്രണയം ഞാന്‍
മനസ്സില്‍ സൂക്ഷിക്കാന്‍ തുടങിയിട്ട് നാളേറെയായി
നിന്നെ സ്വപ്നം കണ്ട് രാത്രികളും പലതും കടന്നുപോയി.
ഇനി നീവരുന്ന നാളിനായ് ഞാന്‍ കാത്തിരിക്കുന്നു
മനസ്സില്‍ ഞാന്‍ കണ്ടുമറന്ന സ്വപ്നങളിലേക്ക്
നിന്റെ ഇടം കയ്യില്‍ പിടിച്ച് നടക്കാന്‍
നിന്നെ എനിക്ക് മാത്രമായി സ്വന്തമാക്കാന്‍

Tuesday, 22 March 2011


ഒന്നും പറയാതെയാണ് നീ അകന്നു പോയത്
ഒരു പക്ഷേ അകലെ എവിടെയോ ഇരുന്ന്
നീ എന്നെ ഓര്‍ക്കുന്നുണ്ടാകാം...
നിന്റെ വേര്‍പാട് എന്നിലുണ്ടാക്കിയ നൊമ്പരം
എനിക്ക് താങാനാകുന്നതിലും അധികമാണ്.
ഇന്ന് ഞാന്‍ ആ നൊമ്പരത്തേയും സ്നേഹിച്ചു തുടങി.
കാരണം നിന്നിലൂടെ എനിക്ക് കിട്ടുന്നതെന്തും
നീ എനിക്ക് നല്‍കുന്ന സമ്മാനങളാണ്.
ഇപ്പോള്‍ ഈ നൊമ്പരവും എനിക്ക് 
നീ തന്ന സമ്മാനമാണ്...
മറഞ്ഞുപോയ ആ ഓര്‍മ്മകള്‍ മനസ്സില്‍
വീണ്ടും പുനര്‍ജനിക്കുന്നു.
ഒരിക്കല്‍കൂടി നിന്നെ ഓര്‍ക്കാന്‍ മാത്രം

Saturday, 19 March 2011


ഒരിക്കലും ഞാന്‍ ഒരു സമ്പന്നനല്ല പക്ഷേ
എന്റെ മനസ്സ് സമ്പന്നമാണ്...
കാരണം എന്റെ മനസ്സ് മുഴുവന്‍ കുറേ നല്ല കൂട്ടുകാരാണ്.
അവരുടെ കളങ്കമില്ലാത്ത സ്നേഹം കൊണ്ട്
എന്റെ മനസ്സ് സമ്പന്നമാണ്.

Thursday, 17 March 2011


മഞ്ഞുകണങള്‍ ഇറ്റുവീണ് ഈറനണിഞ്ഞ ഇടവഴികളില്‍
പരസ്പരം പ്രണയം കൈമാറിയ നിമിഷങള്‍.
ഓര്‍മ്മകള്‍ ചികഞ്ഞെടുക്കുമ്പോള്‍ അതും മധുരമാണ് .
മനസ്സിലുള്ള സ്നേഹം അവള്‍ക്ക് മാത്രമായി നല്‍കി
ഇനിയുള്ള കാലം അവള്‍ക്ക് കൂട്ടിരിക്കാന്‍ മാത്രം മാറ്റിവെച്ചു.
പരിഭവത്തിന്റെ ഇളംചൂടുള്ള കണ്ണുനീര്‍ 
അവളുടെ മിഴികളില്‍നിന്നും തുടച്ചുനീക്കവേ
അവളെന്നോട് ചോദിച്ചു.......
ഈ ജന്മം മുഴുവന്‍ എന്നോടൊപ്പം ഉണ്ടാകുമോ?
മറുപടി നല്‍കാന്‍ എനിക്ക് ഒട്ടും അലോചിക്കേണ്ടി വന്നില്ല
കാരണം ഞാന്‍ കേള്‍ക്കാന്‍ ആഗ്രഹിച്ച് ഒരു ഉത്തരം
അവളുടെ നിഷ്കളങ്കമായ ആ ചോദ്യത്തിലുണ്ടായിരുന്നു..
ഈ ജന്മം മുഴുവന്‍ അവളെനിക്ക് സ്വന്തം..

Sunday, 6 March 2011


പ്രണയിക്കാന്‍ മറന്നതല്ല ഞാന്‍
പ്രണയിക്കാന്‍ ഇഷ്ടമല്ലാഞ്ഞിട്ടൂം അല്ല
പ്രണയിച്ചു മടുത്തവനല്ല ഞാന്‍
പ്രണയം തേടിവരാത്തതും അല്ല
പ്രണയത്തോട് എനിക്ക് വെറുപ്പില്ല
പ്രണയത്തെ എനിക്ക് പേടിയാണ്
പ്രണയത്തെ ഞാന്‍ തൊട്ടറിഞ്ഞിടുണ്ട്
അതിന്റെ നനുത്ത സ്പ്ര്‍ശം ഒരുപാട് അനുഭവിച്ചിട്ടുണ്ട്
പക്ഷേ ഒരിക്കല്‍ അതെന്റെ മനസ്പൊസ്ള്ളിച്ചു
നീറുന്ന വേദനയില്‍ നിന്നും ഞാന്‍ മനസ്സിലാക്കി
ഈ മരുഭൂമിയില്‍ ജീവിക്കുന്നതിനേക്കാള്‍
കഠിനാമാണ് പ്രണയം നഷ്ടപ്പെടുമ്പോഴുള്ള വേദന

Friday, 4 March 2011


കോടമഞ്ഞുവീണലിഞ്ഞ ഓര്‍മ്മയുടെ താഴ്വരയില്‍
ഞാന്‍ നിന്റെ മുഖം ഒരു മയില്പ്പീലിപോലെ സൂക്ഷിച്ചു
എന്റെ ഓരോ നിമിഷത്തിലും
ഞാന്‍ നിനക്കായ് ഒരോ സ്വപ്നങള്‍ നെയ്തുകൂട്ടി
മിന്നിതെളിയുന്ന നക്ഷത്രങള്‍ നിനക്ക് ഞാന്‍ 
നല്‍കുന്ന് സമ്മാനങളായി
പ്രണയം പരസ്പരം കൈമാറിയ ഇടവഴികളില്‍
ഞാന്‍ നിന്റെ പാദസ്വരത്തിന്റെ കിലുക്കം കേട്ടു
പക്ഷേ ഞാന്‍ തിരിഞ്ഞു നോക്കുമ്പോള്‍
നീ എന്നില്‍ നിന്നും അകന്നു നടന്നുപോവുകയായിരുന്നു
 ഒരു നഷ്ട സ്വപ്നമായി നീ എന്നില്‍ പെയ്തിറങി
അത് എന്റെ മിഴികളില്‍ ഇരുവഴികളിലായ് ഒഴുകി പോയി
ഇന്ന് ഞാനെല്ലാം തിരിച്ചറിയുന്നു 
എല്ലാം ഓര്‍മ്മകള്‍ മാത്രമായി മനസ്സില്‍ സൂക്ഷിക്കുന്നു.

Monday, 28 February 2011


എന്റെ മനസ്സില്‍ ഞാന്‍ മറന്നുവെച്ച
ഓര്‍മ്മകളില്‍ 
എനിക്ക് ഏറ്റവും പ്രിയപ്പെട്ടത്
അവളോടൊപ്പമുള്ള ദിനങളായിരുന്നു
ഒരു തുമ്പപ്പൂ പോലെ 
പരിശുദ്ധമായ അവളുടെ സ്നേഹം
എന്റെ മനസ്സില്‍ ഒരു തണുത്തകാറ്റായിരുന്നു.
പ്രണയം പങ്കിടുകയായിരുന്നില്ല നമ്മള്‍.
പകരം മത്സരിക്കുകയായിരുന്നു.
ഞാന്‍ അവളെയാണോ? അവള്‍ എന്നെയാണോ
കൂടുതല്‍ സ്നേഹിക്കുന്നത് എന്ന മത്സരം.
പ്രണയത്തിന്റെ സത്യം പരസ്പരം
തൊട്ടറിഞ്ഞ നിമിഷങള്‍.
കാത്തിരുഞ്ഞു മടുക്കുമ്പോഴും
അവള്‍ വരാതിരിക്കില്ല എന്ന പ്രതീക്ഷ
ഒടുവില്‍ ചെമ്മണ്‍ പാതയിലൂടെ
വെള്ളികൊലുസ്സിന്റെ ശബ്ദവുമായി
അവള്‍ അടുത്തെത്തുമ്പോള്‍
നാടകീയമായ പരിഭവം
എന്റെ പരിഭവം മാറ്റാന്‍
നുണക്കുഴികള്‍ തെളിയിച്ച് പുഞ്ചിരിയില്‍
കുതിര്‍ന്ന ഒരു ക്ഷമാപണം.
പിന്നെ മറയില്ലാത്ത മനസ്സുകളുടെ 
സനേഹ സല്ലാപം
ഒടുവില്‍ ഇതെല്ലാം കണ്ട് മനം കുളിര്‍ന്ന്
സൂര്യന്‍ നേര്‍മ്മയോടെ സന്ധ്യയ്ക്ക് വഴിമാറുമ്പോള്‍
അവളും നടന്നകലുകയായി
കണ്ണു കൊണ്ട് കാണാനാകുന്ന ദൂരമത്രയും 
കള്ളം നോട്ടം നല്‍കി
നാളയുടെ സായഹ്നത്തില്‍ 
തിരികെ വരും എന്ന പ്രതീക്ഷയിലും
വിടപറഞ്ഞകലുന്നതിന്റെ
കൊച്ചു നൊമ്പരം മനസ്സിലെത്തുന്നു.
പിന്നെ നിലാവ് പടര്‍ന്ന ആകാശത്ത് നോക്കി
അവളെ സ്വപ്നം കണ്ട് ഞാന്‍ പാതിമയക്കത്തിലേക്ക്

Sunday, 27 February 2011

നിന്നെ പാടികേള്‍പ്പിക്കാന്‍
മറന്ന പാട്ടിന്റെ വരികള്‍
മനസ്സില്‍ മൂളമ്പോള്‍ പെയ്ത
മഴയുടെ താളവും
ഇളം കാറ്റിന്റെ കുളിരും
നീ എന്റെ അടുത്തുണ്ടെന്ന്
തോന്നിപ്പിച്ചു
പുലരിയുടെ നേര്‍ത്ത കിരണങള്‍
ജാലകത്തിലൂടെ കണ്ണിലെത്തിയപ്പോള്‍
നീ എന്നെ വിളിച്ചുണര്‍ത്തുന്നത് പോലെ..
പച്ചോലതുമ്പിലിരുന്ന് കിളിമൂളിയപ്പോള്‍
എന്റെ അക്ഷരകൂട്ടുകള്‍
നീ ഏറ്റുപാടിയപോലെ തോന്നി
എന്റെ തോന്നലുകള്‍ വെറുതെയാണെന്ന്
തിരിച്ചറിഞ്ഞപ്പോഴും
പിന്നെയും
ഞാന്‍ കണ്ടുമറഞ്ഞ സ്വപ്നം
നിന്നോട് വന്നുപറയുന്നത് പോലെ തോന്നി.
ഇനിയെന്റെ തോന്നലുകള്‍ നേരാവുമെങ്കില്‍
എന്റെ വിരഹത്തിന്റെ വേദനക്ള്‍ ഇല്ലാതായേനേ..
നീ കേള്‍ക്കാതെ പോയ വരികള്‍
നിനക്കായ് പാടിയേനേ ഞാന്‍..



Saturday, 26 February 2011


നീ കരയുമ്പോള്‍ നിന്റെ കണ്ണീരിലൂടെ
നഷ്ടമാകുന്നത് നിനക്ക് എന്നോടുള്ള
സ്നേഹത്തിന്റെ ആഴമാണ്.
അതുകൊണ്ട് നീ ഒരിക്കലും കരയരുത്.
ഇനി നിന്റെ കണ്ണ് നിറയാന്‍ 
ഞാന്‍ ഒരിക്കലും അനുവദിക്കില്ല

Friday, 25 February 2011


ആഴമേറിയ ചിന്തകള്‍ക്കും
കാലമുറ്റിയ മനസ്സുകള്‍ക്കും
പ്രണയത്തെ തൊട്ടറിയാനാകുമോ?
മനസ്സില്‍ ഒരു നെടുവീര്‍പ്പായി
മാറുന്ന നൊമ്പരത്തിന്റെ വേദന
അറിഞ്ഞവന്‍ 
സത്യമായ പ്രണയത്തെ ഉള്ളുകൊണ്ട്
തൊട്ടറിഞ്ഞിട്ടുണ്ടാവും.
നൊമ്പരത്തിന്റെ വേദനയിലും
അവന്‍ അവളെ അത്മാര്‍ത്ഥമായി 
പ്രണയിച്ചിരിക്കും.

മനസ്സിന്റെ വാതായനങളില്‍ പലപ്പോഴും
ആരും കാണാതെ,ആരും അറിയാതെ
അവള്‍ വന്ന് എത്തിനോക്കാറുണ്ട്.
ഒരു നേര്‍ത്ത കുളിര്‍കാറ്റുപോലെ
അവളെന്നെ പ്രാപിക്കാറുണ്ട്.
മുഖം നോക്കാതെ പരിഭവം പറഞ്ഞ്
അവള്‍ കരയാറുണ്ട്,
മനസ്സിനെ കീറിനോവിക്കുമാറ്
അവള്‍ നൊമ്പരപ്പെടുത്താറുണ്ട്.
എങ്കിലും എന്നിലേക്ക് എത്തുന്ന 
ഒരോ രൂപത്തിലും ഭാവത്തിലും
നിമിഷത്തിലും ഞാന്‍ അവളെ 
കൂടുതള്‍ ഇഷ്ടപ്പെടുന്നു.
ഞാന്‍ അവളെ പ്രണയിക്കുന്നു.


കടുത്ത ചുടു നിശ്വാസമേകി
ആ നിലാവില്ലാത്ത രാത്രിയില്‍ പെയ്തിറങിയ
പുതുമഴയില്‍ ഉയര്‍ന്ന മണ്ണിന്‍ ഗനധം
ഓര്‍മ്മതന്‍ ലോകത്തിലേക്ക് നയിക്കുന്നു
പിന്നില്‍ താളമേളങളോടെ
ഇടിയും കാറ്റിന്‍ ആരവവും
മിന്നലില്‍ കാണുന്ന രൂപം നിന്റെയോ
അതോ വെറും തോന്നലോ..
ആശിച്ചതെല്ലാം നേടിയെങിലും
ഇന്നും ഉത്തരം കിട്ടാത്ത ചോദ്യമായി
ഈ ചിന്തകളെന്നില്‍.... 
തമ്മില്‍ കണ്ടതെന്തിനു നാം?
പരസ്പരം അടുത്തതെന്തിനു നാം?
എന്നിട്ടും ഒന്നാകാതിരുന്നതെന്തേ
ഈ ജന്മം നാം?
ഒടുവില്‍ പരസ്പരം ഒന്നും പറയാതെ
പിരിഞ്ഞതെന്തിനു നാം?

Sunday, 20 February 2011

ജീവിതം


സങ്കല്പ്പങള്‍ ഏറെ ആയിരുന്നു 
അവള്‍ എന്നിലേക്ക് കടന്നു വരുമ്പോള്‍
പ്രതീക്ഷകള്‍ കുന്നുകൂടിയ എന്റെ മനസ്സില്‍
ഞാന്‍ സ്വയം സന്തോഷിച്ചു
നടന്നാല്‍ തീരത്ത അകലങളില്‍
പരസ്പരം കൈകോര്‍ത്ത് നടന്നു
പറഞ്ഞാല്‍ തീരാത്ത കഥകള്‍
പരസ്പരം പറഞ്ഞു തീര്‍ത്തു
ഒരോ പ്രഭാതങളും സന്തോഷത്തിന്റെയും
പുതുമയുടെതുമായി തീര്‍ന്നു
പക്ഷേ എപ്പോഴോ അവളില്‍
അഹങ്കാരത്തിന്റെ അല്ലെങ്കില്‍
അത്യാഗ്രഹത്തിന്റെ വിത്തുമുളച്ചു തുടങി
പണവും ബംഗ്ളാവും കാറും 
പട്ടുസാരിയും അവളുടെ അത്യാഗ്രഹത്തിന്റെ
മാറ്റു കൂട്ടി
എന്റെ സ്നേഹം അവള്‍ തിരിച്ചറിയാതെ പോയി
എന്നെ സ്നേഹിക്കുവാനും അവള്‍ മറന്നു
ജീവിതത്തിന്റെ അടിക്കല്ലുകള്‍ക്ക്
ഇളക്കം സംഭവിക്കാന്‍ തുടങി
അവള്‍ നടന്ന വഴികള്‍ എനിക്ക് തികച്ചും 
അപരിചിതമായിരുന്നു
നൈറ്റ് പാര്‍ട്ടികളും വാനിറ്റി കൊച്ചമ്മമാരും
അവളുടെ കൂട്ടുകാരായി
നേരിനെ മറക്കാന്‍ കഴിയാതെ എന്റെ 
മനസ്സ് തകര്‍ന്നു കൊണ്ടിരുന്നു
ഒടുവില്‍ ഒരു കോടതിമൂറിയില്‍ 
എന്റെ സ്വപ്നചരട് അറുത്തുമാറ്റി
അവള്‍ നടന്നു പോയി
അവളുടെ ലോകത്തേക്ക്
അവളുടെ മാത്രം ലോകത്തേക്ക്
മരവിച്ച ഓര്‍മ്മകളില്‍ ഏകനായ് 
ഞാന്‍ ഇന്നും ജീവിക്കുന്നു
ആര്‍ക്കെന്നറിയാതെ

Saturday, 19 February 2011

പ്രതിഫലം

മനസ്സിനെ എന്നോ നോവിച്ച
മുറിവുകള്‍ പോലും ഇന്ന് ഓര്‍മ്മകളാണ്
ഞാന്‍ അവളെ സ്നേഹിച്ചു എന്ന
നേരിന്റെ പ്രതിഫലം!!!!
ആ സ്നേഹത്തില്‍ ആത്മാര്‍ത്ഥത
കൂടിയത് കൊണ്ടാവാം അവള്‍
എന്നെ വിട്ടകന്നതും

Tuesday, 15 February 2011

ഇതളുകള്‍

ഒരു പനിനീര്‍ പൂവിനെ പോലെ പരിശുദ്ധമായിരുന്നു അവളുടെ പ്രണയം.കാലാന്തരത്തില്‍ അതിന്റെ ഇതളുകള്‍ വാടിതുടങി.അത് പിന്നെ കൊഴിഞ്ഞു വീണു.പിന്നെ മുള്ളുകളാല്‍ എന്നെ വേദനിപ്പിക്കാന്‍ തുടങി.ഇനിയൊരു പുതിയ പനിനീര്‍ പൂ അവളില്‍ വിടരുമെങ്കില്‍ ഞാന്‍ കാത്തിരിക്കാം......

നിനക്കായ്

എന്നെ മറന്ന് നീ പോയപ്പോഴും
എന്റെ മനസ്സ് നിന്റെ കയ്യിലായിരുന്നു
തിരിച്ചു തരാന്‍ മറന്നുപോയതാവാം..
തിരിച്ചു ചോദിക്കുന്നില്ല ഞാന്‍
എന്തെന്നാല്‍ അത് നിനക്കുള്ളതാണ്
നിനക്കു മാത്രം...

Monday, 14 February 2011

കടം

എന്റെ സ്നേഹം മുഴുവന്‍
നീ ഏറ്റുവാങി എനിക്കുതരാനുള്ളത്
നീ എന്നും കടം പറഞ്ഞു..
ഒരിക്കല്‍ ഒന്നും പറയാതെ നീ പോയി
കടങള്‍ ബാക്കിയാക്കി...
ഇനിയും ഞാന്‍ കാത്തിരിക്കാം
ഇനിയൊരു ജന്മത്തില്‍ ഈ കടങള്‍
തന്നുതീര്‍ക്കും എന്ന് നീ പറഞ്ഞാല്‍..

അകലം

ഇനിയൊരിക്കലും അടുക്കാനാകാത്തത്ര
അകന്നുപോയീ നമ്മള്‍
പിന്നിട്ട നല്ല നാളുകള്‍ കുളിരേകുന്ന ഓര്‍മ്മകളായ്
മനസ്സില്‍ സൂക്ഷിക്കാം...
ഇന്നത്തെ ഈ അകലം കയ്പേറുന്ന ഒരു നൊമ്പരമായ്
എന്നും ബാക്കിയാകും..എങ്കിലും
നിന്നെ ഞാന്‍ അത്മാര്‍ത്ഥമായി സ്നേഹിച്ചിരുന്നു.
ആ സത്യം
ഈ വിരഹത്തിന്റെ വേദനയിലൂടെ ഞാന്‍ അറിയുന്നു.

പ്രേമലേഖനം

എന്റെ സുന്ദരിക്കുട്ടിക്ക്,
മനസ്സിലെന്നും പറയുവാന്‍ ഒരുപാട് ഉണ്ട് എനിക്ക്.നീ എന്നെ എത്രത്തോളം സ്നേഹിക്കുന്നുണ്ടെന്ന് അറിയില്ല എങ്കിലും എന്റെ മനസ്സ് എന്നു നിന്റെ വളപ്പൊട്ടുകളെ താലോലിക്കാനും പാദസ്വരത്തിന്റെ കിലുക്കം കേള്‍ക്കാനും വെമ്പുന്നത് പോലെ.എന്റെ ജീവിതത്തിലേക്ക് നീ ഒരുപാട് വൈകിവന്നത് പോലെ തോന്നുന്നു.എന്നെ പിന്നിട്ട് നീ നടന്നു നീക്കിയപ്പോഴൊക്കെ എന്നെങ്കിലും നീ എന്റെതായി തീരും എന്ന് ഞാന്‍ കാത്തിരുന്നിരുന്നു.ഒടുവില്‍ ഞാന്‍ ആഗ്രഹിച്ചത് പോലെ നീ എന്നെ പ്രണ്‍യിച്ചു തുടങിരിയിരിക്കുന്ന്.ഇന്നെനിക്ക് നീ എന്റ് ജീവനാണ്.സ്വപ്നം കാണാതിരുന്ന എന്റെ മനസ്സിനെ സ്വപ്നം കാണാന്‍ പഠിപ്പിച്ചത് നീയായിരുന്നു.നമുക്കിടയില്‍ ഇനിയൊരു എതിര്‍പ്പിനും സ്ഥാനമില്ല.ഇന്ന് ഞാനീ മരുഭൂമിയില്‍ കഷ്ടപ്പെടുന്നത് നമ്മുടെ സ്വപ്നങളെ യാഥര്‍ത്യമാക്കാനാണ്.ജീവിതത്തിന്റെ നല്ല നാളുകള്‍ നമുക്കായ് കാത്തിരിക്കുന്നുണ്ടെന്ന വിശ്വാസം എന്നെ നിന്നെ കൂടുതല്‍ സ്നേഹിക്കാന്‍ പ്രേരിപ്പിക്കുന്നു.ഒന്നും മറച്ച് വെക്കാനില്ലാത്ത എന്റെ സ്നേഹം ഒരു പളുങ്കു പാത്രം പോലെ വ്യക്തമാണ്.നിനക്കത് വായിച്ചെടുക്കാന്‍ കഴിയും എന്ന് വിശ്വസിക്കുന്നു.നിന്റെ പരിഭവത്തിലൂടെ നിന്റെ സ്നേഹത്തിന്റെ ആഴം മനസ്സിലാക്കാന്‍ എനിക്ക് കഴിയുന്നുണ്ട്.എന്റെ ഏകന്തതില്‍ ഞാന്‍ നിന്റെ സാമിപ്യം അറിയുന്നുണ്ട്.നിന്റെ മിഴിയിണകള്‍ എന്നെ നോക്കി ചിമ്മാറുണ്ട്,നിന്റെ ചുണ്ടുകള്‍ എന്നെ നോക്കി ചിരിക്കാറുണ്ട്.കടലുകള്‍ക്കിപ്പുറം ഇരുന്ന് ഞാന്‍ നിന്നെ സ്നേഹിക്കുന്നു.സൂര്യനുദിച്ച് വരുന്ന പുലര്‍വേളകളില്‍ കസവുടുത്ത് അമ്പലത്തിന്റെ നടയില്‍ നീ എന്നെയും കാത്തിരിക്കുമ്പോള്‍ ആ കാത്തിരിപ്പില്‍ ഞാന്‍ അറിഞ്ഞത് നിന്റെ സ്നേഹമാണ്.. ഒരു മനുഷ്യായുസ്സില്‍ എത്രത്തോളം ഒരുമനുഷ്യന് സ്നേഹിക്കാന്‍ കഴിയുമോ അതിന്റെ പൂര്‍ണ്ണതയില്‍ ഞാന്‍ നിന്നെ സ്നേഹിക്കുന്നു.ഓടി മറയുന്ന വണ്ടികളുടെ ശബ്ദവും,വെയിലെന്റെ കൊടും ചൂടും,യന്ത്രങളുടെ മുരളിച്ചയും,പൊടിക്കാറ്റും ഒന്നും എന്നെ മടുപ്പിക്കുനില്ല.മനസ്സ് തളരുമ്പോള്‍ ഞാന്‍ എന്റെ മുത്തിനെ ഓര്‍മ്മിക്കും .മനസ്സില്‍ മഞ്ഞുതുള്ളികള്‍ വീണ് എന്റെ മനസ്സ് ശാന്തമാകും.ഇനിയും ഏറെ വൈകാതെ ഞാന്‍ എത്തും എന്റെ സുന്ദരിക്കുട്ടിയുടെ അടുത്ത് നിന്നെ സ്വന്തമാക്കാന്‍.കുളക്കടവിലിരുന്ന് നമ്മള്‍ സ്വപ്നം കണ്ട നമ്മുടെ മാത്രം ലോകത്തേക്ക് നിന്റെ ഇടത് കൈ പിടിച്ച് നടക്കാന്‍ .എന്റെ മാത്രമാക്കാന്‍ .എനിക്ക് നിന്നോടുള്ള സ്നേഹം വെള്ളകടലാസില്‍ അക്ഷരങള്‍കൊണ്ട് പ്രതിഫലിപ്പിക്കാനെ ഈ സാഹചര്യത്തില്‍ എനിക്ക് കഴിയൂ.ഒന്നരികില്‍ എത്തിയിരുന്നെങ്കില്‍ ഒരായിരം ചുമ്പനപൂകൊണ്ട് ഞാന്‍ സ്നേഹിച്ചെനെ.പ്രതീക്ഷയില്‍ ഞാന്‍ ജീവിക്കുകയാണ് ഞാന്‍ തിരിച്ചെത്തുന്ന കാലം ഇനിയൊരു കസവുടുത്ത് നെറ്റിയില്‍ ചന്ദനം തൊട്ട് എനിക്ക് വേണ്ടി നീ ആ അമ്പലത്തിന്റെ നടയില്‍  കാത്തിരിക്കുന്നുണ്ടാവും എന്ന പ്രതീക്ഷയില്‍ .സമയം കിട്ടിയാല്‍ ഇനിയും എഴുതാം.കഴിവതും വേഗം ഒരു കത്തെഴുതാന്‍ ശ്രമിക്കണം.ഒരിക്കല്‍ കൂടി ഞാന്‍ എന്റെ സുന്ദരിക്കുട്ടിയോട് പറയട്ടെ.
എനിക്ക് നിന്നോടുള്ളത് സ്നേഹം മാത്രം.പ്രണയത്തിന്റെ ആയിരം പനിനീര്‍ പൂച്ചെണ്ടുകള്‍ ഈ പ്രണയദിനത്തില്‍ മനസ്സുകൊണ്ട് സമ്മാനിക്കുന്നു.

നിനക്കായ് നിന്റെ സ്വന്തം.
              ഏട്ടന്‍

ഒളിച്ചോട്ടം

എന്റെ സ്നേഹം നിനക്കു
കാണാന്‍ കഴിയുന്നില്ല
നിന്റെ കണ്ണില്‍ ഇരുട്ടാണോ
അതോ? അന്ധതയുടെ അനാവശ്യ
മുഖമൂടി നീ അറിഞ്ഞുകൊണ്ട്
അണിഞ്ഞതാണോ?
കണ്ടിട്ടും കാണാതെ
കേട്ടിട്ടും കേള്‍ക്കാതെ
എത്രനാള്‍ നിനക്കൊളിച്ചോടാന്‍ ആകും?
മരണം വരെ ,അല്ലേ?
എന്നാല്‍ നീ ഒന്നോര്‍ക്കുക!!!
അതിനു ശേഷവും ഞാന്‍ നിന്നെ
പിന്തുടരും കലര്‍പ്പില്ലാത്ത
സ്നേഹവുമായി,
എന്നെ തനിച്ചാക്കി നീ നടന്ന വഴികളില്‍
നിന്റെ കാല്പ്പാടുകള്‍ എനിക്കു കൂട്ടായിരുന്നു
എന്നെ മറയ്ക്കാന്‍ നീ ഒളിച്ച ഇരുട്ടില്‍
നിന്നെ കാണാന്‍ നിലാവുണ്ടായിരുന്നു
എന്നോട് മിണ്ടാതെ നീ പോയപ്പോള്‍
നിന്റെ മൗനം എന്നോട് സംസാരിച്ചിരുന്നു
നീ പോലും അറിയാതെ നിന്റെ മനസ്സ്
എന്നെ സ്നേഹിച്ചിരുന്നു.അതാണ് സത്യം
ഈ സത്യം ആര്‍ക്കുവേണ്ടി നീ മറയ്ക്കുന്നുവോ
അവര്‍ നിന്നെ സ്നേഹിക്കുന്നതിന്റെ പതിന്മടങ്
ആഴത്തില്‍ ഞാന്‍ നിന്നെ സ്നേഹിക്കുന്നു.
പിന്നെ എന്തിനീ ഒളിച്ചോട്ടം?

Thursday, 10 February 2011

പ്രണയ സമ്മാനം

ഈ പ്രണയദിനത്തില്‍ നിനക്ക്
സമ്മാനിക്കാന്‍ തങ്കത്തിളക്കമുള്ള
ആഭരണങള്‍ ഇല്ല
വര്‍ണ്ണചിത്രങള്‍ വരച്ചിട്ട്
ആശംസാകാര്‍ഡുകളില്ല
പുത്തന്‍ ഡിസൈനില്‍ തീര്‍ത്ത്
വസ്ത്രങളില്ല 
ഇന്ന് നിനക്ക് നല്‍കാന്‍ 
മറ്റാര്‍ക്കും നല്‍കാതെ എന്റെ
മനസ്സില്‍ സൂക്ഷിച്ച പവിത്രമായ 
സ്നേഹം മാത്രം 
ഉടയാതെ നിറം മങാതെ
ഒരിക്കലും മുഷിയാതെ
നല്‍കാന്‍ സത്യമായ
എന്റെ പ്രണയം മാത്രം

അകലം



നമ്മള്‍ തമ്മില്‍ ഇനിയൊരു
കൂടികാഴ്ച ഇല്ലായിരിക്കാം
പരസ്പരം പരിഭവം പറയാന്‍
ഒടുവില്‍ സ്നേഹംകൊണ്ട്
ഇണങാന്‍ 
ഇനി നമ്മള്‍ക്കായില്ലെന്ന് വരാം
ഒരു പക്ഷേ ഞാനും നീയും
അകലുന്നത് എണ്ണമറ്റാത്ത 
വിദൂരതയിലേക്കാവം
എങ്കിലും പങ്കുവച്ച
സ്നേഹത്തിന്റെയും
പരിഭവങള്‍ക്കുമിടയില്‍
നമ്മുടെ മനസ്സുകളുടെ ദൂരം
അകലെയല്ല.
ഞാനും നീയും പ്രണയിച്ചിരുന്നു
എന്ന സത്യം നീ മറക്കുന്നത് വരെ....

Friday, 28 January 2011

കൂട്ടുകാരി

ഏകാന്തതയുടെ തീരത്ത് ഞാന്‍ തേടിയത്
ഒരു കൂട്ടുകാരിയെ ആയിരുന്നു
ഒടുവില്‍ ആ ചില്ലുജാലകത്തിനരികില്‍
ഒരു പക്ഷിയെ പോല്‍ അവള്‍ വന്നിരുന്നു
ഒരുപിടി കിന്നാരങളും ഒരു നല്ല ഓര്‍മ്മകളും
ഇനിയൊരായുസ്സിനോര്‍ക്കാന്‍ നല്ല നിമിഷങളും
ഒടുവിലവള്‍ വിടചൊല്ലി പറന്നു പോയി
അവള്‍ പോയവഴിയെ അനന്തമാം
ആകാശത്തെ നോക്കി ഞാന്‍ ഇരുന്നു
അവസാനമായവള്‍ പറഞ്ഞ വാക്കിന്റെ നേരില്‍
ഞാന്‍ കാത്തിരിക്കുന്നു
" എന്നും നീ എന്റെ നല്ല കൂട്ടുകാരന്‍ "

Tuesday, 25 January 2011

കാത്തിരിപ്പ്

ഇനിയൊരു കാത്തിരിപ്പുണ്ടാകാം
ഇനിയാ ഇടവഴിയിലോടികളിക്കാന്‍
നിന്റെ വളപ്പൊട്ടുകളെ ഉമ്മവെക്കാന്‍
മഞ്ചാടിക്കുരുവിനെ എണ്ണികൊറിക്കാന്‍
മഴപെയ്തു തോര്‍ന്ന ചെളിവരമ്പില്‍
ഇക്കിളി പക്ഷിയെ പിടിക്കാന്‍
ഇനിയെന്‍ മുറ്റത്തൊരു മുല്ല പൂത്താല്‍
ഞാന്‍ അതിനെ നിന്റെ പേരുചൊല്ലി വിളിക്കും




Tuesday, 18 January 2011

മഴ


മനസ്സില്‍ കുളിരുകോരിയിട്ട്
പെയ്തിറങിയ മഴയ്ക്ക്
ഒരു പൂക്കാലത്തിന്റെ സുഗന്ധമുണ്ടായിരുന്നു
മനസ്സില്‍ എന്നും ഒരു പ്രണയത്തിന്റെ
ഓര്‍മ്മ നല്‍കിയിരുന്നു
ഇന്ന് അതേ മഴ എനിക്ക്
ഒരു നൊമ്പരത്തിന്റെ കയ്പും
വിരഹത്തിന്റെ വേദനയും നല്‍കി
ഇനിയെത്ര ഭാവമുണ്ടാകാം നിനക്കീ
ഭൂമിയില്‍
ഈ ജീവിതത്തില്‍ എനിക്ക് നല്‍കാന്‍

പ്രവാസം

ഇനിയൊരു കാത്തിരിപ്പുകള്‍
നൊമ്പരത്തിന്‍ കാലങള്‍
മണല്‍കാറ്റില്‍ ഞാന്‍ വിയര്‍ക്കുന്നത്
ഇനിയെന്റെ പ്രിയപ്പെട്ടവര്‍ക്ക് വേണ്ടി
സ്വര്‍ഗ്ഗമവര്‍ക്കേകാന്‍ ഇനിയീ മണ്ണില്‍
എനികെന്റെ സ്വപ്നങള്‍ ബലികഴിക്കണം
ഒടുവില്‍ ഞാന്‍ എത്തുന്നതും കാത്ത്
കാത്തിരിപ്പുണ്ടാവാം അവര്‍
ഇനിയീ പ്രവാസമെനിക്ക്
നൊമ്പരത്തിന്റെ നോവിനൊപ്പം
കാത്തിരിപ്പിന്റെ പ്രതീക്ഷയും...

മനസ്സ്

മനസ്സില്‍ ഞാന്‍ ഒളിപ്പിച്ചു വച്ച പ്രണയം നീ കണ്ടെടുത്തു
ഒടുവില്‍ ഞാന്‍ അത് നിനക്കുമാത്രം നല്‍കി.
പകരം ഞാന്‍ ചോദിച്ചത് നിന്റെ മനസ്സായിരുന്നു.
അത് നീ എനിക്കു തന്നു എന്ന് കള്ളം പറഞ്ഞ്
നീ മറ്റാര്‍ക്കോ നല്‍കി.എങ്കിലും
എന്റെ പ്രണയം ഇന്നും നിനക്കു മാത്രം സ്വന്തം!!!!

Sunday, 16 January 2011

നൊമ്പരം



ഞാന്‍ അറിഞ്ഞ ആദ്യ നൊമ്പരം നിന്നിലൂടെ ആയിരുന്നു.
മനസ്സില്‍ സ്നേഹം കൊണ്ടൊരു വന്‍മതില്‍കെട്ടി
ഒരുപാട് സ്നേഹം നിറച്ച് നീ നല്‍കിയത്
നമ്മള്‍ ഒരുമിച്ചുള്ള ജീവിതത്തിന്റെ പ്രതീക്ഷകളാണ്.
ഒടുവില്‍ എന്റെ മനസ്സിനെ കുത്തിമുറിവേല്പ്പിച്ച് നീ എന്നെ വിട്ടപോയി.
ഒരു പക്ഷേ നീ നടന്ന് നീങിയത് നിന്റെ മാത്രം സങ്കല്പ്പങളിലേക്കായിരിക്കാം...
പക്ഷേ ഞാന്‍ ഇന്നിവിടെ ഏകനാണ്.
മടങിവരില്ലെന്നറിഞ്ഞിട്ടും ഞാന്‍ കാത്തിരിക്കുന്നു.
നിനക്കുവേണ്ടി മാത്രം.
ഒരോ സന്ധ്യകളും മയങുന്നത് നിലാവുള്ള രാത്രിയില്‍
എനിക്ക് നിന്നെ സ്വപ്നം കാണാന്‍ മാത്രമാണ്