എന്റെ മനസ്സില്‍ ഞാന്‍ മറന്നുവെച്ച
ഓര്‍മ്മകളില്‍
എനിക്ക് ഏറ്റവും പ്രിയപ്പെട്ടത്
അവളോടൊപ്പമുള്ള ദിനങളായിരുന്നു
ഒരു തുമ്പപ്പൂ പോലെ
പരിശുദ്ധമായ അവളുടെ സ്നേഹം
എന്റെ മനസ്സില്‍ ഒരു തണുത്തകാറ്റായിരുന്നു.
പ്രണയം പങ്കിടുകയായിരുന്നില്ല നമ്മള്‍.
പകരം മത്സരിക്കുകയായിരുന്നു.
ഞാന്‍ അവളെയാണോ? അവള്‍ എന്നെയാണോ
കൂടുതല്‍ സ്നേഹിക്കുന്നത് എന്ന മത്സരം.
പ്രണയത്തിന്റെ സത്യം പരസ്പരം
തൊട്ടറിഞ്ഞ നിമിഷങള്‍.
കാത്തിരുഞ്ഞു മടുക്കുമ്പോഴും
അവള്‍ വരാതിരിക്കില്ല എന്ന പ്രതീക്ഷ
ഒടുവില്‍ ചെമ്മണ്‍ പാതയിലൂടെ
വെള്ളികൊലുസ്സിന്റെ ശബ്ദവുമായി
അവള്‍ അടുത്തെത്തുമ്പോള്‍
നാടകീയമായ പരിഭവം
എന്റെ പരിഭവം മാറ്റാന്‍
നുണക്കുഴികള്‍ തെളിയിച്ച് പുഞ്ചിരിയില്‍
കുതിര്‍ന്ന ഒരു ക്ഷമാപണം.
പിന്നെ മറയില്ലാത്ത മനസ്സുകളുടെ
സനേഹ സല്ലാപം
ഒടുവില്‍ ഇതെല്ലാം കണ്ട് മനം കുളിര്‍ന്ന്
സൂര്യന്‍ നേര്‍മ്മയോടെ സന്ധ്യയ്ക്ക് വഴിമാറുമ്പോള്‍
അവളും നടന്നകലുകയായി
കണ്ണു കൊണ്ട് കാണാനാകുന്ന ദൂരമത്രയും
കള്ളം നോട്ടം നല്‍കി
നാളയുടെ സായഹ്നത്തില്‍
തിരികെ വരും എന്ന പ്രതീക്ഷയിലും
വിടപറഞ്ഞകലുന്നതിന്റെ
കൊച്ചു നൊമ്പരം മനസ്സിലെത്തുന്നു.
പിന്നെ നിലാവ് പടര്‍ന്ന ആകാശത്ത് നോക്കി
അവളെ സ്വപ്നം കണ്ട് ഞാന്‍ പാതിമയക്കത്തിലേക്ക്