നിനക്കും എനിക്കും ഇടയില്‍ എന്തെല്ലാം നിമിഷങ്ങള്‍ കടന്നുപോയി
അലസമായ എന്റെ ഏകാന്തതയില്‍ കടലിലെ തിരകള്‍ പോലും
എനിക്ക് വേണ്ടി നിശബ്ദമായപ്പോള്‍ മനസ്സില്‍ ഒരു നോവുമാത്രം.
നീ എനിക്ക് കൂട്ടിരിക്കാതെ എന്നെ വിട്ടകന്നിരിക്കുന്നു.
മനസ്സില്‍ അന്നും എനിക്ക് നോവുകള്‍ മാത്രമായിരുന്നു
അന്നും ഒരു സന്ധ്യ ആരെയും കാത്തുനില്‍ക്കാതെ താഴ്ന്നുപോയി
പകരം ഒരു നിലാവെങ്കിലും കൂട്ടിനായ് വരുമെന്ന് ഞാന്‍ നിനച്ചു.
പക്ഷേ കാലം തെറ്റി വന്നത് കൂരിരുട്ടായിരുന്നു, മനസ്സിലെ വേദനകളെ
ഒരു കറുത്ത കരിമ്പടം കൊണ്ട് മൂടാന്‍ ഞാനും തയ്യാറെടുത്തു
പൊട്ടിയ കണ്ണാടിയിലെ പ്രതിബിംബം പോലെ മനസ്സില്‍
എന്റെ സ്വപ്നങ്ങളും ചിന്നിയിരിക്കുന്നു ,നീ മാത്രമാണതിന് ഉത്തരവാദി.
എന്നിട്ടും എനിക്ക് നിന്നെ ഒന്നു ശപിക്കാന്‍ പോലും കഴിയുന്നില്ല.
എന്റെ തകര്‍ച്ചയില്‍ നീ ഒരു പക്ഷേ ആഘോഷിക്കുകയാവാം
എന്റെ വീഴ്ചകള്‍ കണ്ട് നീ സന്തോഷിക്കുന്നുണ്ടാവാം.
നിനക്ക് മുന്‍പില്‍ ഞാന്‍ ഇല്ലാതാകുന്നത് നിനക്ക് ലഹരിയാണെന്നറിയാം
പക്ഷേ എന്റെ സ്വപ്നങ്ങളെ ഞാന്‍ മനസ്സില്‍ പുനര്‍സ്രിഷ്ടിക്കുന്നു .
നിന്നെ ജയിക്കാന്‍ അല്ല, എനിക്ക് ജീവിക്കാന്‍,
മനസ്സിലെ പ്രണയം മതിവരുവോളം ആഘോഷിക്കാന്‍.
എന്റെ പ്രണയത്തെ നീ കൊന്നെടുത്തു നിന്നും
ഞാന്‍ എന്റെ പ്രണയത്തെ പുനര്‍ജീവിപ്പിക്കുന്നു.
ഇത് നിന്നോടുള്ള പ്രതികാരമല്ല,
എനിക്ക് പ്രണയത്തോടുള്ള അടങ്ങാത്ത ദാഹമാണ് .
എനിക്ക് ശ്വാസം നിലയ്ക്കുന്നത് വരെ എന്നില്‍ നിലനില്‍ക്കുന്ന ദാഹം..

No comments:
Post a Comment