എന്റെ സ്വപ്നങ്ങള്‍ എന്നെ നയിക്കുന്നത് നിന്നിലേക്കാണ്
എന്റെ മനസ്സ് ധ്യാനിക്കുന്നത് നിന്നെമാത്രമാണ്
എന്റെ കണ്ണുകളില്‍ ഞാന്‍ കാണുന്നത് നിന്റെ മുഖമാണ്
എന്റെ വാക്കുകളിലൂടെ പറയുന്നത് നിന്നെ കുറിച്ചാണ്
എന്റെ അക്ഷരങ്ങള്‍ എഴുതുന്നത് നിന്റെ പ്രണയത്തെയാണ്
ഓര്‍ത്തിരിക്കാന്‍ ഒത്തിരി ഓര്‍മ്മകളും
കാത്തിരിക്കാന്‍ ഒരുപാട് പ്രതീക്ഷകളും നീ എനിക്ക് നല്‍കി
ഈ ജീവിതത്തില്‍ എനിക്ക് നിന്നെ പ്രണയിക്കാന്‍
ആ ഓര്‍മ്മകളും പ്രതീക്ഷകളും മാത്രം മതി.......
No comments:
Post a Comment