നിറഞ്ഞമിഴികാളാല്‍ അവള്‍ എനിക്ക് മുന്നില്‍നിന്നും
നടന്നുനീങ്ങുമ്പോള്‍ ഞാന്‍ കൂടുതള്‍ അവളെ ഇഷ്ടപ്പെട്ടുപോയി
അവളെന്നെ സ്നേഹിച്ചതിന്റെ ആഴം ആ വിതുമ്പലില്‍
ഞാന്‍ തിരിച്ചറിഞ്ഞു
ഞാന്‍ തിരിച്ചറിയാതെ പോയ പ്രണയത്തെ
നഷ്ടപെടലിലൂടെ മനസ്സിലാക്കുകയാണിന്ന്
ഒരുപക്ഷേ അവളേക്കാള്‍ കൂടുതല്‍ ആരും
എന്നെ സ്നേഹിച്ചുകാണില്ല..
പലപ്പോഴും അവളുടെ വാക്കുകളില്‍ ഞാന്‍ അവളുടെ
പ്രണയത്തിന്റെ തീവ്രതയറിഞ്ഞിട്ടുണ്ട്
ഞാന്‍ അവള്‍ക്ക് പ്രാണവായുവാണെന്ന്
പലപ്പോഴും അവള്‍ പറയുമായിരുന്നു...
പക്ഷേ ഇത്രയൊക്കെയായിരുന്നിട്ടും എവിടെയാണ്
അവളുടെ മനസ്സൊന്ന് മാറിയത്
ആര്‍ക്കുവേണ്ടിയാണ് എന്റെ സ്നേഹത്തെ
എന്നോടുള്ള അവളുടേ സ്നേഹത്തെ
അവള്‍ ഒരു കറുത്തമറകൊണ്ട് മൂടിയത്..
അവളുടെ പ്രാണവായുവിനെ സ്വയം നഷ്ടപ്പെടുത്താന്‍ മാത്രം
എന്ത് സംഭവിച്ചു എന്ന ചോദ്യത്തിന് ഉത്തരമില്ല
ആ മനസ്സ് ആരുടേയോ നിര്‍ബന്ധത്തിന് അടിമയായതാണോ?
അതോ ഞാന്‍ അവളെ വേദനിപ്പിച്ചോ?
എന്നില്‍ അവള്‍ക്ക് തെറ്റിധാരണകള്‍ തോന്നിതുടങ്ങിയോ?
അതോ ഞാന്‍ നല്‍കിയ സ്നേഹം അവളെ ത്രിപ്തിപ്പെടുത്തിയില്ലേ?
എന്നെ മറന്ന് ജീവിക്കാന്‍ അവള്‍ക്ക് ഈ ജന്മം കഴിയുമോ?
എനിക്ക് അവള്‍ തന്ന സ്വപ്നങ്ങള്‍ ,സ്നേഹം ഇതെല്ലാം
മനസ്സറിഞ്ഞ് മറ്റാര്‍ക്കെങ്കിലും നല്‍കാന്‍ കഴിയുമോ?
അവളുടെ മനസ്സില്‍ എനിക്കുള്ള സ്ഥാനം തുടച്ച് നീക്കാന്‍ കഴിയുമോ?
ഒന്നുമാത്രം എനിക്കറിയാം അവള്‍ക്ക്
സ്വയം എന്നെ പിരിഞ്ഞുപോകാനാവില്ല
എന്നെ സ്നേഹിക്കാതിരിക്കാനാവില്ല...
No comments:
Post a Comment