എന്റെ പ്രണയത്തിന്റെ ഓര്‍മ്മകളെ തൊട്ടുണര്‍ത്തുന്ന
ഒരു ഓര്‍മ്മയുണ്ടായിരുന്നു ആ മഴയില്‍
അവളെന്നെ തലോടുന്ന കുളിരുണ്ടായിരുന്നു
ആ കുഞ്ഞിളം കാറ്റില്‍
അവളെനിക്കായ് പാടുന്ന താളമുണ്ടായിരുന്നു
ആ മഴവന്നു പതിക്കുന്ന ശബ്ദത്തില്‍
അവളുടെ കണ്ണുകളിലെ തെളിച്ചമുണ്ടായിരുന്നു
മിന്നലില്‍ മഴയെ കാണുമ്പോള്‍
തിമിര്‍ത്തുപെയ്ത് പതിയെ ആ മഴ തോര്‍ന്നൊഴിഞ്ഞപ്പോള്‍
അവളെന്നെ വിട്ടകന്ന നൊമ്പരമറിഞ്ഞിരുന്നു മനസ്സില്‍...
പ്രതീക്ഷിക്കാതെ വന്ന്,ഒന്നും പറയാതെ പോയ അവളും
ഈ മഴയും എനിക്കൊരുപോലെയാണ്
അവളേയും മഴയേയും ഞാന്‍ ഇന്നും പ്രണയിക്കുന്നു..

No comments:
Post a Comment