കോടമഞ്ഞുവീണലിഞ്ഞ ഓര്‍മ്മയുടെ താഴ്വരയില്‍
ഞാന്‍ നിന്റെ മുഖം ഒരു മയില്പ്പീലിപോലെ സൂക്ഷിച്ചു
എന്റെ ഓരോ നിമിഷത്തിലും
ഞാന്‍ നിനക്കായ് ഒരോ സ്വപ്നങള്‍ നെയ്തുകൂട്ടി
മിന്നിതെളിയുന്ന നക്ഷത്രങള്‍ നിനക്ക് ഞാന്‍
നല്‍കുന്ന് സമ്മാനങളായി
പ്രണയം പരസ്പരം കൈമാറിയ ഇടവഴികളില്‍
ഞാന്‍ നിന്റെ പാദസ്വരത്തിന്റെ കിലുക്കം കേട്ടു
പക്ഷേ ഞാന്‍ തിരിഞ്ഞു നോക്കുമ്പോള്‍
നീ എന്നില്‍ നിന്നും അകന്നു നടന്നുപോവുകയായിരുന്നു
ഒരു നഷ്ട സ്വപ്നമായി നീ എന്നില്‍ പെയ്തിറങി
ഒരു നഷ്ട സ്വപ്നമായി നീ എന്നില്‍ പെയ്തിറങി
അത് എന്റെ മിഴികളില്‍ ഇരുവഴികളിലായ് ഒഴുകി പോയി
ഇന്ന് ഞാനെല്ലാം തിരിച്ചറിയുന്നു
എല്ലാം ഓര്‍മ്മകള്‍ മാത്രമായി മനസ്സില്‍ സൂക്ഷിക്കുന്നു.
No comments:
Post a Comment