എന്റെ വാക്കുകള്‍ക്കുപ്പുറം ഒരു സ്നേഹമുണ്ടായിരുന്നു നിന്നോട്
എണ്ണിയാലൊടുങ്ങാത്ത,ഒരിക്കലും നിലയ്ക്കാത്ത തിരകള്‍ പോലെ
ആ തിരകള്‍ മുറിച്ച് കടക്കുവാന്‍ ശ്രമിക്കുമ്പോള്‍ തളര്‍ന്ന
ഒരു ശരീരം മാത്രമാണ് ഇന്ന് നിന്നില്‍.....
മനസ്സറിയാതെ ഒരു കാറ്റിനൊപ്പം മറഞ്ഞൊരു പ്രണയവും
അതില്‍ ശേഷിച്ച കണ്ണീരിന്റെ നനവുള്ള കുറേ ഓര്‍മ്മകളും മാത്രം..
ഇനിയാ തിരകളുറങ്ങട്ടെ , മനസ്സിലെ നൊമ്പരങ്ങളെ മറക്കാന്‍
മനസ്സൊന്നു ശാന്തമാകാന്‍ എനിക്ക് അല്പനേരം ഒറ്റയ്ക്കിരിക്കണം

No comments:
Post a Comment