നിന്നെ പ്രണയിക്കാന്‍ എനിക്ക് കഴിഞ്ഞിരുന്നില്ല
എന്റെ മനസ്സില്‍ പ്രണയം നഷ്ടപ്പെട്ടിരുന്നു
ഞാന്‍ നിന്നോടൊപ്പം സല്ലപിച്ചിട്ടില്ല
എന്റെ വാക്കുകള്‍ മൂര്‍ച്ചയേറിയതായിരുന്നു
ഞാന്‍ നിന്നെ ഒന്നു പ്രേമത്തോടെ നോക്കിയിട്ടില്ല
എന്റെ കണ്ണില്‍ ഇരുട്ടായിരുന്നു
നീ എനിക്ക് തരാനാഗ്രഹിച്ചതെല്ലാം ഞാന്‍ അവഗണിച്ചു
എന്നില്‍ നിന്നും നീ കൊതിച്ചതെല്ലാം ഞാന്‍ മൂടിവെച്ചു
എന്നിട്ടും നീ എന്നെ പ്രണയിച്ചു നിന്റെ ജീവശ്വാസം പോലെ
ഈ സ്നേഹത്തിന് പകരം ഞാന്‍ നിനക്കെന്തു നല്‍കണം?

No comments:
Post a Comment