ഒരിക്കല്‍ അവളെന്നോട് ചോദിച്ചു!!!
എന്റെ മനസ്സിലെ ഏറ്റവും വലിയ ആഗ്രഹം എന്താണെന്ന്?
അവളില്‍ നിന്നും പൊടുന്നനെ ആ ചോദ്യം എന്നിലേക്ക് വന്നപ്പോള്‍
അവളുടെ കണ്ണില്‍ ഞാന്‍ കണ്ടത്
ഒരു പ്രണയിനിയുടെ സ്വാര്‍ത്ഥതയാണ് ,ആകാക്ഷയാണ് ,
അതുകൊണ്ട് തന്നെ എന്റെ മറുപടി ഇതായിരുന്നു
"ഞാന്‍ ഇന്നുനിന്നെ എത്രമാത്രം സ്നേഹിക്കുന്നുവോ
അതിന്റെ പതിന്മടങ് ആഴത്തില്‍ എനിക്ക് നിന്നെ സ്നേഹിക്കണം
ഈ ജന്മം മുഴുവന്‍ നിനക്കൊപ്പം ജീവിച്ച് തീര്‍ക്കണം."
അത് കേട്ട് അവളുടെ മനസ്സ് അല്പമെങ്കിലും അഹങ്കരിച്ചെങ്കില്‍
സന്തോഷിച്ചിരിക്കുമെങ്കില്‍ അത് മാത്രം മതിയായിരുന്നു എനിക്ക്
അവളുടെ മിഴികള്‍ നനയാതെ,മനസ്സ് വേദനിപ്പിക്കാതെ
അവളെ പ്രണയിക്കാനാണ് ഞാന്‍ എന്നും ആഗ്രഹിച്ചത്.
No comments:
Post a Comment