എന്റെ സ്വപ്നങ്ങളില്‍ നീ വന്നുചേരുന്ന രാത്രികള്‍ ,നീ എനിക്ക് നല്‍കുന്ന സത്യമായ സ്നേഹം,നീയും ഞാനും ഒന്നാകുന്ന സുന്ദരമായ ആ നിമിഷങ്ങള്‍ ഇവയെന്നും എന്നും എനിക്ക് പ്രിയപ്പെട്ടതാണ്.നിനക്ക് വേണ്ടിയാണ് ഇനിയെന്റെ വാക്കുകള്‍ നിന്റെ സ്നേഹത്തെ നിര്‍വചിക്കാന്‍,നിന്നെ പ്രണയിക്കാന്‍,നിനക്കു വേണ്ടിയെഴുതാന്‍ മാത്രം.
അക്ഷരങള്‍ അനര്‍ഗള നിര്‍ഗളമായി പ്രവഹിക്കുന്ന ഒരു കവിമനസ്സിന് ഉടമയല്ല ഞാന്‍.ഇവിടെ ഞാന്‍ എഴുതികൂട്ടുന്നതെല്ലാം എന്റെ മനസ്സിന്റെ വെറും തോന്നലുകളാവാം അല്ലെങ്കില്‍ എന്റെ വെറും ഭ്രാന്താകാം.അതിനെ നിങള്‍ക്ക് എങനെ വേണമെങ്കിലും വ്യാഖ്യാനിക്കാം.അക്ഷരങള്‍കൊണ്ട് എഴുതുന്നത് ഭ്രാന്താണെങ്കില്‍ എന്നെയും ഒരു ഭ്രാന്തനെന്ന് വിളിക്കാം.ഞാന്‍ കുത്തികുറിച്ച തോന്ന്യാസങള്‍ വായിക്കുന്നതിന്‍ മുന്‍പ് ഞാനൊരു കവിയല്ല എന്നുമാത്രം മനസ്സിലോര്‍ക്കുക.
പ്രണയം എന്നെ കീഴ്പ്പെടുത്തിയ നാളുതൊട്ട് അതിന്റെ സമസ്ത ഭാവങളിലും ഞാന്‍ അതിനെ കണ്ടു.പ്രേമം,പരിഭവം,വിരഹം,ഏകാന്തത,കാത്തിരിപ്പ്,നൊമ്പരം അങനെ പലഭാവങളില്‍ അത് എന്നെ പ്രാപിച്ചിട്ടുണ്ട്.ഇതിലെല്ലാം ഞാന്‍ കണ്ടത് അതിന്റെ വശ്യതയാണ്,അതിന്റെ സത്യമാണ്,അതിന്റെ ആഴമാണ്.അതുകൊണ്ട് തന്നെ പ്രണയം എനിക്ക് എന്നും ഇഷ്ട്മാണ്.
No comments:
Post a Comment