നീ ഒരു മൊട്ടായിരുന്നപ്പോള്‍ തന്നെ
പലരും നിന്നെ നോട്ടമിട്ടിരിന്നു (ഞാനും )
പിന്നെ നീ ഒരു പൂവായി വിരിഞ്ഞപ്പോള്‍
നിന്നെ പലരും സ്വന്തമാക്കാന്‍ പിന്നലെ നടന്നു
അപ്പോള്‍ നിന്റെ ഉള്ളിലെ അഹങ്കാരത്തിന്
നീ ഒന്നുകൂടി മാറ്റുകൂട്ടി
എന്നെ നീ തിരിഞ്ഞുപോലും നോക്കിയില്ല .
ഒടുവില്‍ നിന്റെ ഇതളുകള്‍ കൊഴിഞ്ഞു
വീണപ്പോള്‍ ആരും നിന്നെ നോക്കിയില്ല
നിന്നെ പിന്നിട്ട് പലരും നടന്നു പോയി.
പക്ഷേ ഞാന്‍ മാത്രം നിന്റെ കൊഴിഞ്ഞു പോയ
ഇതളുകള്‍ നെഞ്ചോട് ചേര്‍ത്തു പിടിച്ചു.
No comments:
Post a Comment