ഓര്‍മ്മകള്‍ അറ്റുപോയ മനസ്സിന്റെ
ഒരു മൂലയില്‍ നിന്നും ഞാന്‍ അവളൂടെ
മുഖം മെല്ലെ പുറത്തെടുത്തു.
വ്യക്തമല്ലായിരുന്നൊന്നും പക്ഷേ
അവളുടെ കണ്ണുകള്‍ അത് എന്നെ
മാത്രം നോക്കി നില്‍ക്കുന്നത് പോലെ
മനസ്സില്‍ അവള്‍ എനിക്ക് തരാന്‍ ഒരുപാട്
സ്നേഹം കരുതി വച്ചു കാണും .
ഞാനറിയാതെ പോയതാണോ?
അതോ അറിഞ്ഞിട്ടും അറിയാത്ത ഭാവം
നടിച്ചതോ?
അവളെന്നെ ശപിച്ചു കാണും..
ഇല്ല അതിനവള്‍ക്കാവില്ലൊരിക്കലും
അത്രമാത്രം അവളെന്നെ സ്നേഹിച്ചിരുന്നു.
പിന്നെ ഞാന്‍ എന്തുകൊണ്ടവളുടെ
സ്നേഹം സ്വീകരിച്ചില്ല!!!
എനിക്ക് ഇണയാകാന്‍ അവളുടെ സൗന്ദര്യം
പോരായിരുന്നോ?
അതോ അന്യമായൊരു ജാതികോമരങള്‍
മനസ്സില്‍ ഉറഞ്ഞു തുള്ളിയതോ?
അല്ലെങ്കില്‍ ഭിക്ഷകിട്ടുന്ന സ്വര്‍ണ്ണവും
പണവും കുറയുമെന്നതോ?
ഇനിയും അതിനൊരുത്തരം കണ്ടെത്തനാകുന്നില്ല
പക്ഷേ സത്യമായ അവളുടെ സ്നേഹം നഷ്ടപ്പെടുത്തിയത്
ഇന്നെനിക്കൊരു തീരാ നഷ്ടമാകുന്നു.
ആയിരം പൊന്നിനേക്കാളും തിളക്കവും
പരിശുദ്ധിയും ഉണ്ടായിരുന്നു ആ സ്നേഹത്തിന്
അത് തിരിച്ചറിയാന്‍ ഞാന്‍ ഏറെ വൈകിപ്പോയി.
No comments:
Post a Comment