നാള്‍വഴികളില്‍ ഒന്നിച്ച് നടന്നപ്പോഴും
എന്തെന്നില്ലാതെ എന്നും സംസാരിച്ചപ്പൊഴും
കയ്യില്‍ കിട്ടിയതെന്തും പകുത്തെടുത്തപ്പൊഴും
തകര്‍ത്തു പെയ്ത മഴയില്‍ ഒരുമിച്ച് നനഞ്ഞപ്പോഴും
ഞാന്‍ അറിഞ്ഞിരുന്നില്ല ഞാന്‍ നിന്നെ
പ്രണയിക്കുകയായിരുന്നു എന്ന സത്യം .
ഒടുവില്‍ നടന്നു മറന്ന വഴികളില്‍
എനിക്ക് നീ കൂട്ടില്ലാതെയായപ്പോള്‍ ഞാന്‍
ഞാന്‍ ഒരുപാട് വേദനിച്ചു . നീയും ഞാനും
ഒന്നുമറിയാതെ എന്റെ ഉള്ളില്‍ ഒരു പ്രണയം
വളര്‍ന്നത് തിരിച്ചറിയാന്‍ എനിക്ക്
കഴിഞ്ഞപ്പോഴേക്കും നീ എന്നില്‍ നിന്നും
ഒരുപാട് ദൂരെ നടന്നു നീങ്ങിയിരുന്നു,മറ്റേതോ ലോകത്തേക്ക്
ഒന്നുറക്കെ വിളിച്ചാല്‍ വിളികേള്‍ക്കാന്‍ കഴിയാത്തത്ര അകലങ്ങളിലേക്ക്
No comments:
Post a Comment