മനസ്സിനെ ഒരിക്കലെങ്കിലും തൊട്ടുണര്‍ത്തുന്ന വികാരം,"പ്രണയം", തൊട്ടടുത്ത് വന്നിരുന്ന് സംസാരിക്കുമ്പോഴുണ്ടാകുന്ന സ്നേഹം,ഒന്നും മിണ്ടാതെ മുഖം തിരിഞ്ഞിരിക്കുമ്പോഴുള്ള പരിഭവം,ഒടുവില്‍ ഒരു വാക്കും പറയാതെ അകലുമ്പോഴുണ്ടാകുന്ന നൊമ്പരം.അതെ അതാണ് പ്രണയം.അത് മാത്രമാണ് പ്രണയം.
അക്ഷരങള്‍ അനര്‍ഗള നിര്‍ഗളമായി പ്രവഹിക്കുന്ന ഒരു കവിമനസ്സിന് ഉടമയല്ല ഞാന്‍.ഇവിടെ ഞാന്‍ എഴുതികൂട്ടുന്നതെല്ലാം എന്റെ മനസ്സിന്റെ വെറും തോന്നലുകളാവാം അല്ലെങ്കില്‍ എന്റെ വെറും ഭ്രാന്താകാം.അതിനെ നിങള്‍ക്ക് എങനെ വേണമെങ്കിലും വ്യാഖ്യാനിക്കാം.അക്ഷരങള്‍കൊണ്ട് എഴുതുന്നത് ഭ്രാന്താണെങ്കില്‍ എന്നെയും ഒരു ഭ്രാന്തനെന്ന് വിളിക്കാം.ഞാന്‍ കുത്തികുറിച്ച തോന്ന്യാസങള്‍ വായിക്കുന്നതിന്‍ മുന്‍പ് ഞാനൊരു കവിയല്ല എന്നുമാത്രം മനസ്സിലോര്‍ക്കുക. പ്രണയം എന്നെ കീഴ്പ്പെടുത്തിയ നാളുതൊട്ട് അതിന്റെ സമസ്ത ഭാവങളിലും ഞാന്‍ അതിനെ കണ്ടു.പ്രേമം,പരിഭവം,വിരഹം,ഏകാന്തത,കാത്തിരിപ്പ്,നൊമ്പരം അങനെ പലഭാവങളില്‍ അത് എന്നെ പ്രാപിച്ചിട്ടുണ്ട്.ഇതിലെല്ലാം ഞാന്‍ കണ്ടത് അതിന്റെ വശ്യതയാണ്,അതിന്റെ സത്യമാണ്,അതിന്റെ ആഴമാണ്.അതുകൊണ്ട് തന്നെ പ്രണയം എനിക്ക് എന്നും ഇഷ്ട്മാണ്.

Sunday, 17 April 2011

അകലെ ഈ മരുഭൂമിയില്‍ ഇരുന്നുകൊണ്ട്
എന്റെ ഏകാന്തതയുടെ നിശബ്ദതയില്‍
ഞാന്‍ നിന്നെ മാത്രം ഓര്‍ത്തുകൊള്ളട്ടെ
നീ എനിക്ക് തന്ന മധുരമുള്ള സ്നേഹവും
നിന്റെ പരിഭവം നിറഞ്ഞ കൊഞ്ചലും
കുളിരാര്‍ന്ന സാമിപ്യവുമെല്ലാം നിന്റെ
അനുവാദത്തോടെ ഞാന്‍ ഒന്നു കൂടി 
കടമെടുക്കുകയാണ് .....
ഞാന്‍ മാത്രം തനിച്ചാകുന്ന എന്റെ സ്വപ്നങളില്‍
നിന്നെ ഒന്നുകൂടി പ്രണയിക്കാന്‍ വേണ്ടി മാത്രം

3 comments:

  1. നീയും എന്നെ പോലെ ചിന്തിക്കുന്നു.
    എവിടെയൊക്കെയോ ഒരു സാമ്യം നമ്മുടെ വാക്കുകളില്‍.
    ഒരുപക്ഷെ നാം കടന്നു പോയത് ഒരേ വഴിയിലൂടെ ആയിരിക്കും.
    അല്ലെ സുഹൃത്തേ??????????

    ReplyDelete
  2. ആയിരിക്കാം,പ്രണയത്തിന്റെ നാള്‍വഴികളില്‍ നടന്ന ദൂരമോ ,പോയ വഴികളോ ഒന്നും ഓര്‍മ്മയില്ല ,കാരണം അവളെന്റെ കൂടെ ഉണ്ടായിരുന്നപ്പോള്‍ ഇതൊന്നും കാണാനും നോക്കാനും ഞാന്‍ ഇഷ്ടപ്പെട്ടിരുന്നില്ല.

    ReplyDelete
  3. എന്‍റെ പ്രണയം... പ്രണയം മഴയാകണം.... പ്രകൃതിയിലെ വെളിച്ചത്തിന്‍റെ അവസാന രശ്മി പോലും കവര്‍ന്നെടുത്ത്, ഇരുളിന്‍റെ കരിമ്പടം പുതപ്പിച്ച്‌, ചൂളം വിളിക്കുന്ന കാറ്റായി, മിന്നല്‍ പിണരുകളും, ഇടിയുടെ ശബ്ദ ഘോഷങ്ങളും, മനസിലേക്ക് ഇരമ്പി പെയ്യുന്ന മഴ തുള്ളികളും ആയി വന്നടുക്കുന്ന തുലാവര്‍ഷം... നീയാ മഴ മാത്രം കണ്ടിരിക്കണം...... പ്രണയത്തിന്‍റെ താപം മാത്രം അറിയണം... പിന്നെ, മഴയുടെ തണുപ്പ് നിന്‍റെ മനസിലെ ആര്‍ദ്രതയ്കും ഇടിനാദങ്ങള്‍ നിന്‍റെ വാക്കുകള്‍ക്കും, മിന്നല്‍ പിണരുകളെ നിന്‍റെ ചിന്തക്കും പകര്‍ന്നു തന്ന്.... എനിക്ക് അകന്നു പോകണം

    ReplyDelete