മനസ്സിന്റെ വാതായനങളില്‍ പലപ്പോഴും
ആരും കാണാതെ,ആരും അറിയാതെ
അവള്‍ വന്ന് എത്തിനോക്കാറുണ്ട്.
ഒരു നേര്‍ത്ത കുളിര്‍കാറ്റുപോലെ
അവളെന്നെ പ്രാപിക്കാറുണ്ട്.
മുഖം നോക്കാതെ പരിഭവം പറഞ്ഞ്
അവള്‍ കരയാറുണ്ട്,
മനസ്സിനെ കീറിനോവിക്കുമാറ്
അവള്‍ നൊമ്പരപ്പെടുത്താറുണ്ട്.
എങ്കിലും എന്നിലേക്ക് എത്തുന്ന
ഒരോ രൂപത്തിലും ഭാവത്തിലും
നിമിഷത്തിലും ഞാന്‍ അവളെ
കൂടുതള്‍ ഇഷ്ടപ്പെടുന്നു.
ഞാന്‍ അവളെ പ്രണയിക്കുന്നു.
No comments:
Post a Comment