മനസ്സിനെ ഒരിക്കലെങ്കിലും തൊട്ടുണര്‍ത്തുന്ന വികാരം,"പ്രണയം", തൊട്ടടുത്ത് വന്നിരുന്ന് സംസാരിക്കുമ്പോഴുണ്ടാകുന്ന സ്നേഹം,ഒന്നും മിണ്ടാതെ മുഖം തിരിഞ്ഞിരിക്കുമ്പോഴുള്ള പരിഭവം,ഒടുവില്‍ ഒരു വാക്കും പറയാതെ അകലുമ്പോഴുണ്ടാകുന്ന നൊമ്പരം.അതെ അതാണ് പ്രണയം.അത് മാത്രമാണ് പ്രണയം.
അക്ഷരങള്‍ അനര്‍ഗള നിര്‍ഗളമായി പ്രവഹിക്കുന്ന ഒരു കവിമനസ്സിന് ഉടമയല്ല ഞാന്‍.ഇവിടെ ഞാന്‍ എഴുതികൂട്ടുന്നതെല്ലാം എന്റെ മനസ്സിന്റെ വെറും തോന്നലുകളാവാം അല്ലെങ്കില്‍ എന്റെ വെറും ഭ്രാന്താകാം.അതിനെ നിങള്‍ക്ക് എങനെ വേണമെങ്കിലും വ്യാഖ്യാനിക്കാം.അക്ഷരങള്‍കൊണ്ട് എഴുതുന്നത് ഭ്രാന്താണെങ്കില്‍ എന്നെയും ഒരു ഭ്രാന്തനെന്ന് വിളിക്കാം.ഞാന്‍ കുത്തികുറിച്ച തോന്ന്യാസങള്‍ വായിക്കുന്നതിന്‍ മുന്‍പ് ഞാനൊരു കവിയല്ല എന്നുമാത്രം മനസ്സിലോര്‍ക്കുക. പ്രണയം എന്നെ കീഴ്പ്പെടുത്തിയ നാളുതൊട്ട് അതിന്റെ സമസ്ത ഭാവങളിലും ഞാന്‍ അതിനെ കണ്ടു.പ്രേമം,പരിഭവം,വിരഹം,ഏകാന്തത,കാത്തിരിപ്പ്,നൊമ്പരം അങനെ പലഭാവങളില്‍ അത് എന്നെ പ്രാപിച്ചിട്ടുണ്ട്.ഇതിലെല്ലാം ഞാന്‍ കണ്ടത് അതിന്റെ വശ്യതയാണ്,അതിന്റെ സത്യമാണ്,അതിന്റെ ആഴമാണ്.അതുകൊണ്ട് തന്നെ പ്രണയം എനിക്ക് എന്നും ഇഷ്ട്മാണ്.

Sunday, 27 February 2011

നിന്നെ പാടികേള്‍പ്പിക്കാന്‍
മറന്ന പാട്ടിന്റെ വരികള്‍
മനസ്സില്‍ മൂളമ്പോള്‍ പെയ്ത
മഴയുടെ താളവും
ഇളം കാറ്റിന്റെ കുളിരും
നീ എന്റെ അടുത്തുണ്ടെന്ന്
തോന്നിപ്പിച്ചു
പുലരിയുടെ നേര്‍ത്ത കിരണങള്‍
ജാലകത്തിലൂടെ കണ്ണിലെത്തിയപ്പോള്‍
നീ എന്നെ വിളിച്ചുണര്‍ത്തുന്നത് പോലെ..
പച്ചോലതുമ്പിലിരുന്ന് കിളിമൂളിയപ്പോള്‍
എന്റെ അക്ഷരകൂട്ടുകള്‍
നീ ഏറ്റുപാടിയപോലെ തോന്നി
എന്റെ തോന്നലുകള്‍ വെറുതെയാണെന്ന്
തിരിച്ചറിഞ്ഞപ്പോഴും
പിന്നെയും
ഞാന്‍ കണ്ടുമറഞ്ഞ സ്വപ്നം
നിന്നോട് വന്നുപറയുന്നത് പോലെ തോന്നി.
ഇനിയെന്റെ തോന്നലുകള്‍ നേരാവുമെങ്കില്‍
എന്റെ വിരഹത്തിന്റെ വേദനക്ള്‍ ഇല്ലാതായേനേ..
നീ കേള്‍ക്കാതെ പോയ വരികള്‍
നിനക്കായ് പാടിയേനേ ഞാന്‍..



No comments:

Post a Comment