കടുത്ത ചുടു നിശ്വാസമേകി
ആ നിലാവില്ലാത്ത രാത്രിയില്‍ പെയ്തിറങിയ
പുതുമഴയില്‍ ഉയര്‍ന്ന മണ്ണിന്‍ ഗനധം
ഓര്‍മ്മതന്‍ ലോകത്തിലേക്ക് നയിക്കുന്നു
പിന്നില്‍ താളമേളങളോടെ
ഇടിയും കാറ്റിന്‍ ആരവവും
മിന്നലില്‍ കാണുന്ന രൂപം നിന്റെയോ
അതോ വെറും തോന്നലോ..
ആശിച്ചതെല്ലാം നേടിയെങിലും
ഇന്നും ഉത്തരം കിട്ടാത്ത ചോദ്യമായി
ഈ ചിന്തകളെന്നില്‍....
തമ്മില്‍ കണ്ടതെന്തിനു നാം?
പരസ്പരം അടുത്തതെന്തിനു നാം?
എന്നിട്ടും ഒന്നാകാതിരുന്നതെന്തേ
ഈ ജന്മം നാം?
ഒടുവില്‍ പരസ്പരം ഒന്നും പറയാതെ
പിരിഞ്ഞതെന്തിനു നാം?
No comments:
Post a Comment