എന്റെ സ്നേഹം നിനക്കു
കാണാന്‍ കഴിയുന്നില്ല
നിന്റെ കണ്ണില്‍ ഇരുട്ടാണോ
അതോ? അന്ധതയുടെ അനാവശ്യ
മുഖമൂടി നീ അറിഞ്ഞുകൊണ്ട്
അണിഞ്ഞതാണോ?
കണ്ടിട്ടും കാണാതെ
കേട്ടിട്ടും കേള്‍ക്കാതെ
എത്രനാള്‍ നിനക്കൊളിച്ചോടാന്‍ ആകും?
മരണം വരെ ,അല്ലേ?
എന്നാല്‍ നീ ഒന്നോര്‍ക്കുക!!!
അതിനു ശേഷവും ഞാന്‍ നിന്നെ
പിന്തുടരും കലര്‍പ്പില്ലാത്ത
സ്നേഹവുമായി,
എന്നെ തനിച്ചാക്കി നീ നടന്ന വഴികളില്‍
നിന്റെ കാല്പ്പാടുകള്‍ എനിക്കു കൂട്ടായിരുന്നു
എന്നെ മറയ്ക്കാന്‍ നീ ഒളിച്ച ഇരുട്ടില്‍
നിന്നെ കാണാന്‍ നിലാവുണ്ടായിരുന്നു
എന്നോട് മിണ്ടാതെ നീ പോയപ്പോള്‍
നിന്റെ മൗനം എന്നോട് സംസാരിച്ചിരുന്നു
നീ പോലും അറിയാതെ നിന്റെ മനസ്സ്
എന്നെ സ്നേഹിച്ചിരുന്നു.അതാണ് സത്യം
ഈ സത്യം ആര്‍ക്കുവേണ്ടി നീ മറയ്ക്കുന്നുവോ
അവര്‍ നിന്നെ സ്നേഹിക്കുന്നതിന്റെ പതിന്മടങ്
ആഴത്തില്‍ ഞാന്‍ നിന്നെ സ്നേഹിക്കുന്നു.
പിന്നെ എന്തിനീ ഒളിച്ചോട്ടം?
കാണാന്‍ കഴിയുന്നില്ല
നിന്റെ കണ്ണില്‍ ഇരുട്ടാണോ
അതോ? അന്ധതയുടെ അനാവശ്യ
മുഖമൂടി നീ അറിഞ്ഞുകൊണ്ട്
അണിഞ്ഞതാണോ?
കണ്ടിട്ടും കാണാതെ
കേട്ടിട്ടും കേള്‍ക്കാതെ
എത്രനാള്‍ നിനക്കൊളിച്ചോടാന്‍ ആകും?
മരണം വരെ ,അല്ലേ?
എന്നാല്‍ നീ ഒന്നോര്‍ക്കുക!!!
അതിനു ശേഷവും ഞാന്‍ നിന്നെ
പിന്തുടരും കലര്‍പ്പില്ലാത്ത
സ്നേഹവുമായി,
എന്നെ തനിച്ചാക്കി നീ നടന്ന വഴികളില്‍
നിന്റെ കാല്പ്പാടുകള്‍ എനിക്കു കൂട്ടായിരുന്നു
എന്നെ മറയ്ക്കാന്‍ നീ ഒളിച്ച ഇരുട്ടില്‍
നിന്നെ കാണാന്‍ നിലാവുണ്ടായിരുന്നു
എന്നോട് മിണ്ടാതെ നീ പോയപ്പോള്‍
നിന്റെ മൗനം എന്നോട് സംസാരിച്ചിരുന്നു
നീ പോലും അറിയാതെ നിന്റെ മനസ്സ്
എന്നെ സ്നേഹിച്ചിരുന്നു.അതാണ് സത്യം
ഈ സത്യം ആര്‍ക്കുവേണ്ടി നീ മറയ്ക്കുന്നുവോ
അവര്‍ നിന്നെ സ്നേഹിക്കുന്നതിന്റെ പതിന്മടങ്
ആഴത്തില്‍ ഞാന്‍ നിന്നെ സ്നേഹിക്കുന്നു.
പിന്നെ എന്തിനീ ഒളിച്ചോട്ടം?
No comments:
Post a Comment